Chapter Title : പ്രാണേശ്വരി 8 [പ്രൊഫസർ]
വാർത്ത കാണുകയാണ് അതിനിടയിൽ കുഞ്ഞാറ്റയെയും നോക്കുന്നുണ്ട്
സ്ത്രീജനങ്ങൾ മൂന്നും അടുക്കളയിൽ ആണെന്ന് തോന്നുന്നു. അവിടെ നിന്നും സംസാരം കേൾക്കാം. അച്ഛന്റെ ഒപ്പം ഇരുന്നു വാർത്ത കാണാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് അടുക്കളയിലേക്ക് നടന്നു. അടുക്കള എത്താറായതും അവർ സംസാരിക്കുന്നത് കേൾക്കാൻ സാധിച്ചു
" പാവം കുട്ടിയാ ആന്റി, നല്ല അടക്കവും ഒതുക്കവും ഒക്കെ ഉണ്ട് "
മാളു ചേച്ചിയുടെ ഒച്ച ആണ്, ആന്റി എന്ന് വിളിച്ചു സംസാരിക്കുന്നതു കൊണ്ട് പറയുന്നത് അമ്മയോടാണ് എന്നും മസസ്സിലായ്. ഏതോ ഒരു പെൺകുട്ടിയെ കുറിച്ചാണ് പറയുന്നത്. ഇനി ലച്ചുവിനെ കുറിച്ചെങ്ങാനും ആണോ... എന്തായാലും അതുറപ്പിച്ചിട്ടു അകത്തേക്ക് പോകാം എന്ന് തീരുമാനിച്ച് അവരുടെ അടുത്ത സംഭാഷണത്തിനായി കാതോർത്തു
"എന്നാലും ഇതൊക്കെ നടക്കുമോ... ഇതൊക്കെ ഈ പ്രായത്തിന്റെ വെറും തോന്നലുകൾ ആണെങ്കിലോ "
അമ്മയുടെ മാളു ചേച്ചിയോടുള്ള മറുചോദ്യത്തിൽ അവർ സംസാരിക്കുന്നത് ഞങ്ങളെ കുറിച്ചാണെന്നു ഉറപ്പായി. ഇനി അങ്ങോട്ട് കയറി ചെന്നാൽ വടി കൊടുത്തു അടി വാങ്ങുന്നതിനു തുല്യമാകും എന്നുറപ്പായി, എന്നാലും കുറച്ചു സമയം കൂടെ അവര് പറയുന്നത് കേൾക്കാൻ അവിടെ തന്നെ നിന്നു
"അതറിയില്ല ആന്റി എന്നാലും ആ കുട്ടി ഒരു പാവമാ കഴിഞ്ഞ ഒരു വർഷമായി എനിക്കാ കുട്ടിയെ നന്നായി അറിയാം"
"എന്തായാലും എനിക്ക് കുഴപ്പമില്ല പക്ഷെ അവസാനം അവൻ കരയാൻ ഇട വരാതെ ഇരുന്നാൽ മതി. അവൻ ഒരു പാവമാ പെട്ടന്ന് സങ്കടം വരും "
"അങ്ങനെ ഒന്നും ഉണ്ടാകില്ല ആന്റി, "
"ഹ്മ്മ് "
"പിന്നെ ഇപ്പൊ അവൻ അവിടെ ഉള്ളത് ഞങ്ങൾക്ക് ഒരു സന്തോഷമാ, അവൻ വന്നതിൽ
💬 Comments
View all comments