Chapter Title : പ്രാണേശ്വരി 8 [പ്രൊഫസർ]
ഞാനും ബാഗൊക്കെ എടുത്തുകൊണ്ട് എന്റെ റൂമിലേക്ക് പോയി. റൂമിൽ എത്തി ഡ്രസ്സ് മാറുന്നതിനു മുൻപേ ലച്ചുവിന് വീട്ടിൽ എത്തി എന്നൊരു മെസ്സേജ് അയച്ചു. അതിന് കാത്തിരുന്നപോലെ തിരിച്ചും അപ്പൊ തന്നെ മറുപടി വന്നു...
"എപ്പോ വിളിക്കും "
"കുറച്ചു കഴിയട്ടെ. ഇപ്പൊ വന്നതല്ലേ ഉള്ളു. ഒന്ന് കുളിച്ച് ഭക്ഷണം ഒക്കെ കഴിച്ചു എല്ലാവരോടും കുറച്ചു സംസാരിച്ച് ഒക്കെ കഴിഞ്ഞ് ഫ്രീ ആകുമ്പോ വിളിക്കാം "
ഇവിടെ ഇപ്പൊ ആർക്കും എന്നോട് സംസാരിക്കാം വല്യ താല്പര്യം ഇല്ലെന്നു നമുക്കല്ലേ അറിയൂ. എന്നാലും വെറുതെ ഒരു ജാട ഇട്ടതാ.
"ഓ... "
ഞാൻ അയച്ച മെസ്സേജിന് ലച്ചുവിന്റെ മറുപടി ഒരു മൂളലായിരുന്നു. എന്നത്തേയും പോലെ സംസാരിക്കാൻ പറ്റാത്തതിലുള്ള വിഷമം ആ മൂളലിൽ വ്യക്തമായിരുന്നു
"ലച്ചു.... വിഷമമയോടാ... ഞാൻ പെട്ടന്ന് വരാൻ നോക്കാം"
"വേണ്ട കുഴപ്പമില്ല. വീട്ടിൽ ചെന്നതല്ലേ ഉള്ളു എല്ലാവരോടും സംസാരിച്ചു പയ്യെ വന്നാൽ മതി ഞാൻ കാത്തിരുന്നോളാം "
"ശരി. എന്നാൽ ഞാൻ പോയി കുളിക്കട്ടെ.. "
"ok"
"ലച്ചു... I LOVE YOU "
"I LOVE YOU TOO "
ഞാൻ ഫോൺ വച്ചു കുളിയും കഴിഞ്ഞ് ഹാളിലേക്ക് ചെന്നു. കുഞ്ഞാറ്റ അവിടെ ഇരുന്നു കളിക്കുന്നുണ്ട് ഞാൻ കൈ നീട്ടിയിട്ടും വരാതെ ഭയങ്കര കളിയാണ് കക്ഷി.ഞാൻ രണ്ടും കല്പ്പിച്ചു അവളെ പൊക്കി എടുത്തു തോളിൽ വച്ചു. എടുത്തതും പെണ്ണ് വലിയ വായിൽ കരയാൻ തുടങ്ങി. ഞാൻ വീണ്ടും അവളെ തറയിൽ നിർത്തി തറയിൽ വിട്ടതും പെണ്ണ് സ്വിച്ചിട്ട പോലെ കരച്ചിൽ നിർത്തി.
അച്ഛൻ സോഫയിൽ ഇരുന്ന്
💬 Comments
View all comments