Chapter Title : പ്രാണേശ്വരി 8 [പ്രൊഫസർ]
എല്ലാം പറഞ്ഞു, പറഞ്ഞു കഴിഞ്ഞപ്പോൾ അമ്മയ്ക്കും ദുർഗയെ ഒരുപാട് അങ്ങിഷ്ടമായി, ലച്ചുവിനെ മാത്രം ഇഷ്ടമായി എന്നോ അല്ലെന്നോ പറഞ്ഞില്ല
അമ്മയ്ക്കും ചെറിയ പേടി ഉണ്ടാകും ഇതൊക്കെ നടക്കുമോ എന്ന് അതാവും ഒന്നും പറയാത്തത്
പിന്നെ അമ്മ ആ കാര്യങ്ങൾ ഒക്കെ വിട്ട് കോളേജിലെ കാര്യം ഒക്കെ ചോദിച്ചു തുടങ്ങി, പിന്നെ പാറ്റയെ അമ്മക്ക് നന്നായി അറിയാം എന്നെപ്പോലെ തന്നെയാണ് അമ്മക്ക് പാറ്റയും അവന്റെ അമ്മക്ക് എന്നെയും അതുപോലെ തന്നെയാണ്
"ഡാ പിന്നെ എന്താ വിഷ്ണുവിന്റെ വിശേഷം... സുഖമാണോ അവന് "
"അവനെന്താ കുഴപ്പം,.. സുഖം തന്നെ. പിന്നെ ഉള്ള വിശേഷം പറഞ്ഞാൽ അവനിപ്പോ വിഷ്ണു അല്ല പാറ്റയാണ് "
"ആഹാ അവനു പുതിയ പേര് കിട്ടിയോ അതെന്താ സംഭവം "
ഞാൻ അമ്മക്ക് ആ കഥ മുഴുവൻ വിവരിച്ചു കൊടുത്തു, അത് കേട്ട് അമ്മ ചിരിക്കുകയാണ്
"അപ്പൊ നിനക്കും എന്തെങ്കിലും ഒക്കെ പേര് കിട്ടിക്കാട്ടുമല്ലോ എന്താ അത് "
"എനിക്ക് പുതിയ പേരൊന്നും കിട്ടിയില്ല പക്ഷെ ഈ മുത്ത് എന്നുള്ള പേര് കോളേജ് മുഴുവൻ പാട്ടായി "
"ആഹാ അത് കൊള്ളാം "
ഞാനും അമ്മയും സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ചേച്ചി കുഞ്ഞാറ്റയുമായി അങ്ങോട്ട് വന്നു. വീണ്ടും ഞാൻ അവളെ എടുക്കാൻ പരമാവധി ശ്രമിച്ചു എങ്ങനെ ഒക്കെ നോക്കിയിട്ടും പെണ്ണ് അടുക്കുന്നില്ല
"കുഞ്ഞാറ്റെ... വാടി മാമൻ എടുക്കാം വാ "
ഞാൻ നീട്ടിയ കയ്യും തട്ടിക്കളഞ്ഞു പെണ്ണ് വീണ്ടും ചേച്ചിയുടെ തോളിലേക്ക് ഒന്നുകൂടി ചേർന്നിരുന്നു
"നിന്നെ കണ്ടിട്ട് ഇവൾക്ക് വരെ പേടിയായി, എങ്ങനെ ആടാ ആ കൊച്ചിനു നിന്നെ
💬 Comments
View all comments