Chapter Title : പ്രാണേശ്വരി 8 [പ്രൊഫസർ]
ഇഷ്ടമായത് "
സ്വന്തം പെങ്ങളാണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല എന്നെ കളിയാക്കാനുള്ള ഒരവസരവും ഒഴിവാക്കില്ല തെണ്ടി, ഞാനും ചേച്ചിയും തമ്മിൽ പണ്ടൊക്കെ മുടിഞ്ഞ ഉടക്കായിരുന്നു ഞാൻ ചേച്ചിയെ അടിക്കും അപ്പൊ ചേച്ചി തിരിച്ച് എന്നെ കടിക്കും എന്നിട്ട് എന്നെ ഇവൻ അടിച്ചു എന്നും പറഞ്ഞു കിടന്ന് കരയും. ചേച്ചിയുടെ കരച്ചിൽ കേട്ട് വരുന്ന അമ്മ എന്നെ തല്ലുകയും ചെയ്യും
എന്തൊക്കെ വഴക്കാണെങ്കിലും ചേച്ചിക്കെന്നെ വല്യ ഇഷ്ടമാണ് അതെനിക്കും അറിയാം, എനിക്ക് അത്രയ്ക്ക് ഇഷ്ടമുണ്ടോ എന്നെനിക്കറിയില്ല പക്ഷെ ചേച്ചിക്ക് ആദ്യമായി ഒരു കല്യാണ ആലോചന വന്നപ്പോൾ ചേച്ചി പോകുമല്ലോ എന്നോർത്തു ഞാൻ കരഞ്ഞിരുന്നു ചിലപ്പോൾ അതാവും സ്നേഹം എന്ന് പറയുന്ന സാധനം
"ഡാ ആ കൊച്ചിന്റെ ഫോട്ടോ ഉണ്ടോ കയ്യിൽ "
ചേച്ചിയുടെ ചോദ്യത്തിന് എന്റെ ഫോണിൽ ഉണ്ടായിരുന്ന അവളുടെ ഫോട്ടോ കാണിച്ചാണ് ഞാൻ മറുപടി കൊടുത്തത്. ഞാൻ ഫോട്ടോ കാട്ടിയതും അമ്മയും ചേച്ചിയുടെ കൂടെ കൂടി ആ ഫോട്ടോ നോക്കാൻ തുടങ്ങി
എനിക്ക് ആ സമയത്തും ടെൻഷൻ ആയിരുന്നു അവരുടെ മുഖത്തായിരുന്നു എന്റെ ശ്രദ്ധ, ഫോട്ടോ കണ്ടിട്ട് ചേച്ചി എന്റെ മുഖത്തേക്ക് ഒന്ന് നോക്കി
"നിനക്ക് ചേരില്ല "
ചേച്ചിയുടെ മറുപടി എന്നെ ഒന്ന് വിഷമിപ്പിച്ചു. എന്നെ നോക്കി ചിരിച്ചു കൊണ്ട് ചേച്ചി തുടർന്നു
"ആ കുട്ടിക്ക് നിന്നെക്കാൾ നല്ല ചെക്കനെ കിട്ടും. എവിടെ നോക്കിയാണോ നിന്നെപ്പോലൊരു പൊട്ടനോട് ഇഷ്ടം തോന്നിയത് പോലും "
ഇതാണ് എന്റെ പെങ്ങൾ. എന്നെ കളിയാക്കലാണ് മെയിൻ ഹോബി. സാധാരണ പെൺകുട്ടികൾ കല്യാണം കഴിഞ്ഞാൽ എങ്കിലും മാറും ഇതിനു യാതൊരു മാറ്റവുമില്ല.
💬 Comments
View all comments