Chapter Title : പ്രാണേശ്വരി 8 [പ്രൊഫസർ]
അളിയനും അതിനൊരു കാരണമാണ്
അളിയൻ ആളൊരു പാവമാണ് ചേച്ചി എന്ന് പറഞ്ഞാൽ ജീവനാണ്. എന്നെയും വല്യ കാര്യമാ എന്റെ വായി നോട്ടത്തിന്റെ പാർട്ണർ ആയിരുന്നു അളിയൻ. ഏതെങ്കിലും നല്ല കുട്ടികളെ കണ്ടാൽ എനിക്ക് കാണിച്ചു തരും. അതിനെ നോക്കിക്കോടാ നല്ല കുട്ടിയാ എന്നൊക്കെ പറഞ്ഞു വെറുതെ മോട്ടിവേറ്റ് ചെയ്യും.
ചേച്ചിയുടെ കളിയാക്കലിന് ഒരു പുച്ഛം കൊടുത്ത് പതിയെ ഞാൻ അമ്മയുടെ മടിയിൽ തല ചായ്ച്ചു കിടന്നു, അമ്മ തലയിൽ മുടിയുടെ ഇടയിലൂടെ തടവുന്നുണ്ട് അതിന്റെ ഇടയ്ക്കു തലയിൽ നഖം കൊണ്ട് കുത്തി ഒരു ഒച്ച ഉണ്ടാകും അമ്മക്ക് മാത്രം അറിയാവുന്ന ഒരു വിദ്യ, ആരെങ്കിലും കേട്ടാൽ പേൻ കൊല്ലുകയാണെന്നേ തോന്നു. പക്ഷെ നല്ല സുഖമാണ് അതിന്
. പിന്നെയും ഞങ്ങൾ എന്തൊക്കെയോ സംസാരിച്ചു കുറച്ചു സമയം കഴിഞ്ഞപ്പോൾ അമ്മയുടെ മസ്സാജിങ് ന്റെ ഫലമായി ഞാൻ ഉറക്കത്തിലേക്കു വഴുതി വീണു. രാവിലെ അമ്മയുടെ വിളി കേട്ടാണ് എഴുന്നേൽക്കുന്നത്
ഞാൻ വീട്ടിൽ ഉണ്ടെങ്കിൽ ഒരു കാര്യവും ഇല്ലെങ്കിലും അമ്മ രാവിലെ ആറരക്ക് തന്നെ എഴുന്നേൽപ്പിച്ച് ചായ തരും, ചിലപ്പോൾ ആ ചായയും കുടിച്ച് വീണ്ടും കിടന്നുറങ്ങും, ഇന്നും അത് തന്നെ ആയിരുന്നു ഉദ്ദേശം അതിനിടയിൽ വെറുതെ ഒന്ന് ഫോൺ എടുത്തു നോക്കി
ലച്ചു വിന്റെ 27 മിസ്സ് കാൾ, അത് കണ്ടപ്പോളാണ് ഇന്നലെ അവളോട് അധികം സംസാരിച്ചില്ല എന്നും രാത്രി അറിയാതെ ഉറങ്ങിപ്പോയതാണെന്നും ഓർമ വരുന്നത്. അവസാനത്തെ കാൾ രാവിലെ 1.14നു ആണ് വന്നിരിക്കുന്നത്. അപ്പൊ ഈ പിണക്കം മാറ്റാൻ ഞാൻ കുറച്ചു കഷ്ടപ്പെടും എന്നുറപ്പായി. എന്തായാലും ഒന്ന് വിളിച്ചു
💬 Comments
View all comments