0%

Chapter Title : പ്രാണേശ്വരി 8 [പ്രൊഫസർ]

നോക്കാൻ ഉറപ്പിച്ചു അവൾക്കു ഡയൽ ചെയ്ത് ഒരു പ്രാവശ്യം മുഴുവനായും അടിച്ചു തീർന്നിട്ടും അവൾ എടുത്തില്ല. ഉറങ്ങുകയായിരിക്കും ശല്യപ്പെടുത്തേണ്ട എന്ന് കരുതി പിന്നെ വിളിക്കാൻ നിന്നില്ല. പിന്നെ ഉറങ്ങാനും തോന്നാത്തത് കൊണ്ട് കുറച്ചു സമയം കൂടെ ഫോണിൽ പണിതു. പിന്നെ പല്ല് തേപ്പ് കഴിഞ്ഞു ഹാളിലേക്ക് ചെന്നു ഹാളിൽ ആരെയും കാണാത്തപ്പോൾ ഉറപ്പിച്ചു എല്ലാം അടുക്കളയിൽ ആയിരിക്കും എന്ന്. ഞാൻ ആ ഹാളിൽ നിന്നു തന്നെ വിളിച്ചു കൂവി "അമ്മേ വിശക്കുന്നു കഴിക്കാൻ വല്ലതും താ " ഞാൻ പറഞ്ഞത് അമ്മയോട് ആണെങ്കിലും മറുപടി തന്നത് കുഞ്ഞാറ്റ ആണ്.അവൾ എഴുന്നേറ്റിട്ടില്ലായിരുന്നു എന്റെ അലർച്ച കേട്ട് ഉറക്കം ഉണർന്ന പെണ്ണ് കിടന്നു കരയാൻ തുടങ്ങി. അറിയാതെ ചെയ്തതാണെങ്കിലും ചേച്ചിക്ക് ഒരു പണി കൊടുത്തപ്പോൾ ഒരു ചെറിയ സന്തോഷം, കൊച്ചിന്റെ കരച്ചിൽ കേട്ട് അടുക്കളയിൽ നിന്നും ഇറങ്ങി വന്ന ചേച്ചി എന്നെ നോക്കി ദഹിപ്പിച്ചുകൊണ്ട് മുറിയിലേക്ക് പോയി. ചേച്ചി പോയ ഉടനെ അമ്മയും വന്നു വഴക്ക് പറഞ്ഞു. പിന്നെ അന്നത്തെ ദിവസം മുഴുവൻ അടിപൊളി ആയിരുന്നു ഞാനും അമ്മയും ആന്റിയും ചേച്ചിമാരും കൂടി ഒരു ആഘോഷമായിരുന്നു. അച്ഛൻ പിന്നെ രാവിലെ തന്നെ എങ്ങോട്ടോ പോയി..
പണ്ട് മാളു ചേച്ചി ഒക്കെ താമസിച്ചിരുന്ന വീട്ടൽ ഇപ്പൊ പുതിയ താമസക്കാരുണ്ട് ആ വീട് ഞങ്ങൾക്ക് ഒരുപാട് ഓർമ്മകൾ സമ്മാനിച്ച ഒന്നാണ്. ഇത്രയും കാലം തോന്നാത്ത ഒരു പ്രിത്യേകത ഇന്ന് ആ വീടിനു തോന്നുന്നു. ചിലപ്പോ മാളു ചേച്ചി എന്റൊപ്പം ഉള്ളത് കൊണ്ടാവും. പിന്നെ എന്റെ വീടിന്റെ മുറ്റത്ത് നിൽക്കുന്ന ആ പുളിമരം അതെല്ലാം

💬 Comments

View all comments