Chapter Title : പ്രാണേശ്വരി 8 [പ്രൊഫസർ]
ഇന്നൊരു ഗൃഹാതുരുത്വം ഉളവാക്കുന്ന ഓർമകളാണ്
രാവിലെ വിളിച്ചിട്ട് എടുക്കായതിരുന്ന ലച്ചു 10 മണി ആയിട്ടും തിരിച്ചു വിളിച്ചിട്ടില്ല അപ്പൊ പെണ്ണ് നല്ല കലിപ്പ് മൂഡിലാണെന്നു ഏറെക്കുറെ ഉറപ്പായി. ഞാൻ പതിയെ എല്ലാവരുടെയും അടുത്തു നിന്നു വലിഞ്ഞു റൂമിലേക്ക് പോയി. റൂമിൽ എത്തി വീണ്ടും അവളെ വിളിച്ചു ഈ പ്രാവശ്യവും പഴയപോലെ തന്നെ എടുക്കുന്നില്ല അവൾ.
എന്തായാലും എടുക്കുന്നത് വരെ വിളിച്ചുകൊണ്ടിരിക്കാൻ ഉറപ്പിച്ച് ഞാൻ വിളിക്കാൻ തുടങ്ങി ആദ്യം കാൾ എടുക്കാതെ ഇരുന്ന അവൾ പിന്നെ കാൾ കട്ട് ചെയ്യാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ എനിക്കും ചെറിയ ദേഷ്യം വന്നു തുടങ്ങി എന്തായാലും അവസാനമായി ഒരു പ്രാവശ്യം കൂടി വിളിച്ചു നോക്കിയിട്ട് പിന്നെ വിളിക്കണ്ട എന്നുറപ്പിച്ചു കാൾ ചെയ്തു എന്തായാലും ഈ പ്രാവശ്യം അവൾ എടുത്തു
"എന്താ... കുറച്ചു സമാധാനം തരോ... "
കാൾ എടുത്ത ഉടനെ പെണ്ണ് കലിപ്പിക്കുകയാണ്. അത് കേട്ടപ്പോൾ എനിക്കും ചെറുതായി ദേഷ്യം വന്നു പിന്നെ ആലോചിച്ചപ്പോൾ അവൾ ദേഷ്യപ്പെടുന്നതിൽ തെറ്റില്ല എന്ന് തോന്നി. എനിക്ക് വേണ്ടി അവൾ പാതിരാത്രി വരെ ഉറങ്ങാതെ ഇരുന്നതാണ് അവളുടെ 27 മിസ്സ് കാൾ ഉണ്ടായിരുന്നു ഒരു 10 പ്രാവശ്യം വിളിച്ചപ്പോൾ തന്നെ എനിക്ക് ദേഷ്യം വന്നു പിന്നെ അവളുടെ കാര്യം പറയണോ
"ലച്ചു സോറി... ഞാൻ ഇന്നലെ അമ്മയുടെ മടിയിൽ കിടന്നു ഉറങ്ങി പോയി "
"അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ "
"ഒന്നും പറഞ്ഞില്ല... പക്ഷെ നിനക്ക് നല്ല ദേഷ്യം ഉണ്ടെന്നു മനസ്സിലായി "
"എനിക്ക് ദേഷ്യം ഒന്നും ഇല്ല, "
അവൾ അങ്ങനെ പറഞ്ഞത്
💬 Comments
View all comments