Chapter Title : പ്രാണേശ്വരി 8 [പ്രൊഫസർ]
വക്ക് നല്ല പാട്ടാണ് കേക്കട്ടെ "
"ഡാ ചെക്കാ ഒന്നര മണിക്കൂർ യാത്രയുണ്ട് അവിടെ വരെ വല്ലതും സംസാരിച്ചോണ്ടിരിക്കടാ, അല്ലെങ്കിൽ ഞാൻ ബോർ അടിച്ചു മരിക്കും "
"ബോർ അടിക്കാതെ ഇരിക്കാനല്ലേ പാട്ട് വക്കാൻ പറഞ്ഞത് "
"അങ്ങനെ പാട്ട് വെക്കുന്നില്ല, നീ വല്ലതും സംസാരിക്ക് "
ഞങ്ങൾ ഇത്രയും ഒച്ചയെടുത്തിട്ടും പുറകിൽ നിന്നും ഒരാളുടെ ഒച്ച കേൾക്കാനില്ല, ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ കാണുന്നത് സീറ്റിൽ ചാരിക്കിടന്ന് ഉറങ്ങുന്ന ആന്റിയെ ആണ്, അങ്ങനെ ഒരാൾ മാത്രമായ് സുഖിക്കണ്ട എന്ന് ഞാൻ ഉറപ്പിച്ചു. തല പതിയെ രണ്ട് സീറ്റിന്റെയും ഇടയിൽ കൂടെ ഇട്ട് നല്ല ഉച്ചത്തിൽ തന്നെ പേടിപ്പിച്ചു
"ഠോ... "
ഞാൻ പേടിപ്പിച്ചതും ആൾ ഞെട്ടി ഉണർന്നു
"അമ്മേ... "
ഞെട്ടി എഴുന്നേറ്റ് നെഞ്ച് തടവുകയാണ് ആന്റി, പിന്നെ എന്നെ നോക്കി ഒരു ദഹിപ്പിക്കലും
"ഡാ നിന്റെ കളി കുറച്ചു കൂടുന്നുണ്ട് കേട്ടോ, എന്റെ നല്ലജീവൻ പോയി "
"അയ്യടാ അങ്ങനെ ഒറ്റയ്ക്ക് കിടന്നുറങ്ങണ്ട. വീട്ടിൽ ചെന്നിട്ട് രാത്രി കിടന്നുറങ്ങാം. ഇപ്പൊ വല്ലതും സംസാരിച്ച് ഇരിക്കാം "
"എന്ത് സംസാരിക്കാൻ,... ആ നിന്റെ കോളേജിലെ വിശേഷങ്ങൾ പറ "
"ഓഹ് കോളേജിൽ എന്ത് വിശേഷം... അങ്ങനെ പോണു "
"അങ്ങനെ പോയാൽ പോരല്ലോ.നന്നായി തന്നെ പോണം കുറെ കാലം കഴിഞ്ഞു ആലോചിക്കുമ്പോൾ ഓർത്തു വക്കാൻ വല്ലതും വേണം. "
"ആ അതിനുള്ളതൊക്കെ അവൻ അവിടെ ഉണ്ടാക്കുന്നുണ്ടമ്മേ "
എന്നോടുള്ള ആന്റിയുടെ ചോദ്യത്തിന് മറുപടി പറഞ്ഞത് മാളു ചേച്ചി ആണ്. അവൾ അത് പറഞ്ഞപ്പോൾ ആന്റി എന്നെ ഒന്ന്
💬 Comments
View all comments