Chapter Title : പ്രാണേശ്വരി 8 [പ്രൊഫസർ]
നോക്കി. എന്നിട്ട് അവളോടായി ചോദിച്ചു
"എന്താടി കാര്യം "
"ഒന്നൂല്ലമ്മേ ഞാൻ ചുമ്മാ പറഞ്ഞതാ "
"ചുമ്മാതെ ഒന്നും അല്ല, എന്തോ ഉണ്ട്... നീ പറയടാ മൊട്ടെ എന്താ സംഭവം "
"ഒന്നൂല്ലാന്റി അവൾക്കു വട്ടാ "
"അതൊന്നുമല്ല, എന്തോ ഉണ്ട്. എന്നോട് പറയടാ ഞാൻ ആരോടും പറയില്ല "
എന്നെ ധര്മസങ്കടത്തിൽ ആക്കിയിട്ടു ഞാൻ ഒന്നും അറിഞ്ഞില്ലേ രാമനാരായണ എന്നും പറഞ്ഞു വണ്ടി ഓടിക്കുകയാണ് എന്റെ പുന്നാര ചേച്ചി. ഞാൻ അവളുടെ മുഖത്തു നോക്കിയപ്പോൾ ആ ചുണ്ടിൽ ഒരു ചെറിയ ചിരി ഉണ്ട്. നിന്നെ ശരിയാക്കി തരാം മോളെ എന്ന് ഞാൻ മനസ്സിൽ പറഞ്ഞു
"നീ ഇരുന്ന് ആലോചിക്കാതെ കാര്യം പറയടാ... എന്താ ഏതെങ്കിലും പെൺകുട്ടിയെ വളച്ചോ... "
ആ ചോദ്യം കേട്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി, ഞാൻ മാത്രമല്ല മാളുവും ഞെട്ടി ഡ്രൈവ് ചെയ്യുന്നതിനിടയിൽ അവൾ തിരിഞ്ഞ് ആന്റിയെ ഒന്ന് നോക്കി. അതും കൂടി കണ്ടപ്പോൾ ആന്റിക്ക് ഉറപ്പായി അതാണ് കാര്യമെന്ന്
"അപ്പൊ അത് തന്നെ കാര്യം, ഇനി എല്ലാം മുഴുവനായി പറ, ആരാ എന്താ എല്ലാം പോരട്ടെ "
ഞാൻ ആലോചിച്ചപ്പോൾ പറഞ്ഞാലും കുഴപ്പമില്ല, അമ്മക്കറിയാം പിന്നെ ആന്റി അറിഞ്ഞാൽ എന്താ കുഴപ്പം, എന്നാലും പ്രേമ കഥ ആന്റിയോട് പറയുക എന്ന് വച്ചാൽ ആകെ ചളിപ്പാണ്. അതുകൊണ്ട് തന്നെ ഞാൻ കഥ മുഴുവനായ് ഒന്ന് ചുരുക്കി പറയാൻ ഉറപ്പിച്ചു
"ഞാൻ പറയാം പക്ഷെ എന്നെ കളിയാക്കരുത് "
"ഏയ്, കളിയാക്കില്ല നീ പറ "
"അത്... അവളുടെ പേര് ലക്ഷ്മി, അച്ഛൻ ഇല്ല
💬 Comments
View all comments