Chapter Title : പ്രാണേശ്വരി 8 [പ്രൊഫസർ]
അമ്മയും അനിയത്തിയും മാത്രമേ ഉള്ളു.... "
പിന്നെ കഥ ഒന്ന് ചുരുക്കി പറഞ്ഞു. ആദ്യ ദിവസം തല്ലുകിട്ടിയതും, ഇന്നലെ അടി ഉണ്ടാക്കിയതും മാത്രം മറച്ചുവച്ചു. അടിയുടെ പാടൊക്കെ ഇന്നലെ തന്നെ മാഞ്ഞു പോയത് കൊണ്ട് അത് അറിഞ്ഞതും ഇല്ല
"ഹ്മ്മ്... കൊള്ളാല്ലോടാ നീ "
"എന്നെ കളിയാക്കില്ല എന്ന് പറഞ്ഞിട്ടാണ് ഞാൻ ഇത് പറഞ്ഞത്"
"ആ കളിയാക്കുന്നോന്നും ഇല്ല, പിന്നെ വേറൊരു കാര്യം ഇതൊന്നും അത്ര സീരിയസ് ആയി എടുക്കണ്ട. എല്ലാത്തിനും തയാറായി വേണം ഇരിക്കാൻ. എന്തെങ്കിലും സംഭവിച്ചാൽ തളർന്നു പോകരുത് "
അമ്മയുടെ മോൾ തന്നെ , എത്ര പെട്ടന്നാ കോമഡിയിൽ നിന്നും ട്രാജഡി ആയത്,
"എന്റെ പൊന്നോ... തുടക്കം തന്നെ നെഗറ്റീവ് അടിക്കല്ലേ തള്ളേ... "
"നെഗറ്റീവ് അടിച്ചതൊന്നും അല്ല. എല്ലാ പ്രണയങ്ങളും വിജയങ്ങൾ ആവില്ല ആ ഒരു സാധ്യത പറഞ്ഞതാ "
അത് പറയുമ്പോൾ ആന്റിയുടെ മുഖത്ത് ഒരു വിഷമം ഉണ്ടായിരുന്നോ.. എന്തായാലും ഒന്ന് കേറി ചൊറിഞ്ഞു നോക്കാം എന്തെങ്കിലും തടഞ്ഞാലോ
"എന്താണ് ആന്റി അത് പറയുമ്പോ ഒരു വിഷമം, ഒരു പൊട്ടിപൊളിഞ്ഞ പ്രേമം മണക്കുന്നുണ്ടല്ലോ "
"ഒന്ന് പോയെടാ ചെക്കാ "
ആന്റി പിന്നിൽ നിന്നും കൈ എത്തിച്ചു എന്റെ ഷോള്ഡറില് പതിയെ അടിച്ചു
"നാൺ വന്നു നാൺ വന്നു ലീലക്കുട്ടിക്ക് നാൺ വന്നു "
"ഡാ മതി നിർത്തിക്കോ... "
അവസാനം പറഞ്ഞത് കാര്യമായായിരുന്നു, ഓർക്കാൻ ഇഷ്ടമല്ലാത്ത കാര്യമാവും ഇനീപ്പോ എന്തെങ്കിലും പറഞ്ഞാൽ ചിലപ്പോ ശരിക്കും ദേഷ്യപ്പെടും അത് കൊണ്ട് ഞാൻ ആ സംസാരം അവിടെ നിർത്തി. അപ്പോഴും ഞങ്ങളുടെ
💬 Comments
View all comments