0%

Chapter Title : പ്രാണേശ്വരി 8 [പ്രൊഫസർ]

സംസാരം എല്ലാം കേട്ട് ചെറിയ ചിരിയോടെ വണ്ടി ഓടിക്കുകയാണ് മാളു ചേച്ചി "എന്താടി ചേച്ചി നിനക്കിപ്പോ ഒന്നും സംസാരിക്കാനില്ലേ, ഞാൻ ഒന്ന് കിടന്നപ്പോ എന്നെ കുത്തിപ്പൊക്കിയതാ എന്നിട്ടിപ്പോ അവൾ മിണ്ടാതെ ഇരിക്കുന്നു " "അതിന് എനിക്ക് സംസാരിക്കാൻ സമയം തരണ്ടേ... ആന്റിയും മകനും കൂടെ ഭയങ്കര സംസാരമല്ലായിരുന്നോ " "ആ ഞങ്ങളുടെ സംസാരം കഴിഞ്ഞു ഇനി നീ പറ ". അവൾ പിന്നെ സംസാരിച്ചു തുടങ്ങിയാൽ നോണ്സ്റ്റോപ് ആണ്, സമയം പോകാൻ ഇതിലും നല്ല വഴി വേറെ ഇല്ല. സംസാരിച്ച് സംസാരിച്ച് വീട് എത്താറായി വണ്ടി തിരക്കിൽ നിന്നും അതികം വണ്ടികൾ ഒന്നും പോകാത്ത വഴിയിൽ എത്തി "ഡാ മുത്തേ നിനക്ക് കാർ ഓടിക്കാൻ അറിയോ " "അറിയാം പക്ഷെ അത്ര എക്സ്പെർട് അല്ല " "നിനക്ക് കാർ ഓടിക്കണോ... " "വേണ്ടടി എനിക്ക് പേടിയാ ... പുതിയ വണ്ടി അല്ലെ " "അതിനെന്താ നീ ഓടിച്ചോ " "എന്നാലും... " "ഒരെന്നാലും ഇല്ല, നീ ഓടിക്കുന്നു " അവൾ വണ്ടി ഇടതു സൈഡ് ചേർത്ത് നിർത്തി,ഞാൻ പേടിച്ചു പേടിച്ചാണ് ഡ്രൈവിംഗ് സീറ്റിൽ കയറിയത് . പേടി കൊണ്ടാണോ എന്തോ ആദ്യം തന്നെ പരാജയം ആയിരുന്നു ഗിയർ ഇട്ട് ക്ലച്ചിൽ നിന്നും കാൽ എടുത്തതും വണ്ടി മുന്നോട്ട് ഒന്ന് കുതിച്ച് ഓഫ്‌ ആയി. ഒരു രണ്ട് വട്ടം ഇങ്ങനെ തുടർന്നു മൂന്നാം വട്ടം വിജയിച്ചു. കുറച്ചു ദൂരം ഓടിച്ചപ്പോൾ പേടി ഒക്കെ മാറി. എന്നാലും സൂക്ഷിച്ചു പതിയെ ആണ് ഞാൻ വണ്ടി ഓടിച്ചത്. ഞാൻ വണ്ടി ഓടിക്കുന്നത്

💬 Comments

View all comments