0%

Chapter Title : പ്രാണേശ്വരി 8 [പ്രൊഫസർ]

വിഷമിക്കണ്ട," എല്ലാം അവളോട് പറഞ്ഞപ്പോൾ ഒരു ചെറിയ സമാധാനം കിട്ടി എന്നാലും ആ വിഷമം മുഴുവനായും അങ്ങ് മാറുന്നില്ല. അതുകൊണ്ട് തന്നെ അന്ന് അവളോട് അധികം സംസാരിക്കാൻ പറ്റിയില്ല പെട്ടന്ന് തന്നെ ഫോൺ വച്ചു കിടന്നു അന്ന് രാത്രി നിദ്രാദേവി എന്നെ തിരിഞ്ഞു നോക്കിയില്ല. എങ്ങനെയോ നേരം വെളുപ്പിച്ചു. എല്ലാദിവസവും കോളേജിൽ പോകുന്നത് ലച്ചുവിനെ കാണണം എന്ന ആഗ്രഹം കൊണ്ടായിരുന്നു എങ്കിൽ ഇന്ന് പോകുന്നത് മാളു ചേച്ചിയേ കാണാനാണ്. കരഞ്ഞു കാല് പിടിച്ചാണെങ്കിലും ആ പിണക്കം മാറ്റണം രാവിലെ ലച്ചുവിനെ കണ്ടെങ്കിലും അവളോട് മാളു ചേച്ചിയെ കാണാൻ പോകണം എന്ന കാര്യം പറഞ്ഞു അവിടെ നിന്നും പോയി. നേരെ പോയത് സ്റ്റാഫ്റൂമിലേക്കാണ് ചേച്ചി അവിടെ ഉണ്ട് കണ്ണൊക്കെ കരഞ്ഞു കലങ്ങി ഇരിക്കുന്നുണ്ട് ഇപ്പൊ പോയാൽ ഒന്നും സംസാരിക്കാൻ പറ്റില്ല ടീച്ചേർസ് എല്ലാം ഉണ്ട് കൂടെ അതുകൊണ്ട് അവളോട് ഒന്നും സംസാരിക്കാതെ തന്നെ ക്ലാസ്സിലേക്ക് തിരിച്ചു പോന്നു ഇന്റർവെൽ സമയത്ത് അവൾ ക്യാന്റീനിലേക്ക് പോകുന്നത് കണ്ടപ്പോൾ ഞാനും അവളുടെ പിന്നാലെ പോയി. അവളുടെ കൂടെ ആ സമയത്ത് 2ടീച്ചേർസ് കൂടെ ഉണ്ട് പക്ഷെ അവർക്കു ഞങ്ങൾ തമ്മിൽ ഉള്ള ബന്ധം അറിയാവന്നത് കൊണ്ട് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല ഞാൻ അവളുടെ പിന്നാലെ നടന്നു. അവർ നടന്നു ലൈബ്രറി യുടെ മുന്നിൽ എത്തിയപ്പോൾ ഞാൻ ചേച്ചിയെ വിളിച്ചു "വാണി മിസ്സ്‌..." എന്റെ ശബ്ദം കേട്ട് അവർ മൂന്നു പേരും തിരിഞ്ഞ് നോക്കി "മിസ്സേ എനിക്ക് കുറച്ചു സംസാരിക്കാനുണ്ട് " ഞാൻ മാളു ചേച്ചിയോട് പറഞ്ഞതിന് മറുപടി പറഞ്ഞത് കിരൺ മിസ്സ്‌ ആണ്

💬 Comments

View all comments