0%

Chapter Title : പ്രാണേശ്വരി 8 [പ്രൊഫസർ]

"അഖിലേ എന്താ പ്രശ്നം രാവിലെ മുതൽ ഒരാൾ ഭയങ്കര വിഷമത്തിലാണ് ചോദിച്ചിട്ട് കാര്യം പറയുന്നുമില്ല " "മിസ്സേ അത് ചെറിയൊരു വീട്ടിലുണ്ടായ വഴക്ക് കാരണമാണ്. ഞങ്ങൾ ഒന്ന് സംസാരിച്ചോട്ടെ... " "അതിനെന്താ നിങ്ങൾ സംസാരിക്ക്‌.... എന്നാൽ ഞങ്ങൾ പൊയ്ക്കോട്ടേ " "ശരി മിസ്സ്‌ " ഇത്രയും സമയമായിട്ടും മാളു ചേച്ചി ഒന്നും മിണ്ടാത്തത് എന്നിൽ ചെറിയ ഒരു വിഷമം ഉണ്ടാക്കി. ഞാൻ അവളുടെ കയ്യിൽ പിടിച്ചു ലൈബ്രറിയുടെ ഉള്ളിൽ കയറ്റി ആ സമയത്ത് അവിടെ ലൈബ്രെറിയൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. "ചേച്ചി.... സോറി നീ രണ്ടു വഴക്കെങ്കിലും പറ ഇങ്ങനെ മിണ്ടാതെ ഇരിക്കല്ലേ... സഹിക്കാൻ പറ്റുന്നില്ല " അത് പറഞ്ഞപ്പോൾ എന്റെ കണ്ണും നിറഞ്ഞു. അവൾ തല ഉയർത്തി എന്റെ മുഖത്തേക്ക് നോക്കി. പിന്നെ എന്നെ ഞെട്ടിച്ചുകൊണ്ട് അവളുടെ കൈ എന്റെ മുഖത്തു വന്നു പതിച്ചു അടി കൊണ്ട് എന്റെ തല കറങ്ങിപ്പോയി അങ്ങനെ ഉള്ള അടിയായിരുന്നു. അടിയുടെ വേദനയിൽ എന്റെ രണ്ടു കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി അത് കണ്ടപ്പോൾ അവൾക്കു ആകെ സങ്കടമായി. പെട്ടന്ന് തന്നെ അവൾ എന്നെ കെട്ടിപ്പിടിച്ചു പിന്നെ പെട്ടന്ന് തന്നെ വിട്ടുമാറി "ഡാ മുത്തേ... സോറി പെട്ടന്നുള്ള ദേഷ്യത്തിൽ അറിയാതെ പറ്റിയതാ സോറി " "സാരമില്ല ചേച്ചി... നീ എന്നോട് മിണ്ടിയല്ലോ അത് മതി " "നീ എന്തിനാ ഇന്നലെ എല്ലാ കാര്യവും അമ്മയോട് പറഞ്ഞത്, അതുകൊണ്ടല്ലേ " "ഡി ഞാൻ അറിഞ്ഞോണ്ട് പറഞ്ഞതല്ല. ആന്റിക്ക് ഉണ്ണിച്ചേട്ടനെ അറിയാം എന്ന് ഞാൻ എങ്ങനെ അറിയാനാ "
"നിന്നോട് ഞാൻ പറഞ്ഞതല്ലേ ഇപ്പൊ

💬 Comments

View all comments