Chapter Title : പ്രഭാവലയം [Kafka]
വെല്ലിമ്മയുടെ പാത്രത്തിൽ നിന്ന് ഒരു ഉരുള ഉരുട്ടി തന്നു, ആദ്യം ഒന്ന് അമ്പരന്നു എങ്കിലും, പിന്നെ ഞാൻ അത് കഴിച്ചു. രണ്ടാളും മുഖത്തോടു മുഖം നോക്കി ചിരിച്ചു. ബാക്കി അന്ന് പതിവ് പോലെ ഉച്ച വരെ ഓൺലൈൻ ക്ലാസ്, പിന്നെ ഒരുമിച്ചു ഊണ് അങ്ങനെ ഒക്കെ അങ്ങ് പോയി.
വൈകുന്നേരം ആയപ്പോഴേക്കും എനിക്ക് ബോർ അടിച്ചു തുടങ്ങിയിരുന്നു. ഒന്നും ചെയ്യാനില്ലാതെ ഇരുന്നു മടുത്തു.
വീട്ടിൽ വലയിച്ചന്റെ കാർ ഇണ്ടായിരുന്നു. ഹോസ്പിറ്റൽ ഇൽ ഒക്കെ പോകാൻ, ഡ്രൈവർ നെ വിളിച്ചു പോകുമായിരുന്നു. ഇപ്പൊ കുറച്ചായി എടുത്തിട്ട്
ഞാൻ: വെലിമ്മേ, ആ കാർ ന്റെ കീ ഇവിടെ ഇണ്ടോ ? ഞാൻ അതൊന്നു അനക്കി ഇടട്ടെ, വെറുതെ കിടന്നാൽ അതിന്റെ ബാറ്ററി ഡൌൺ ആകാൻ ചാൻസ് ഉണ്ട്.
വെല്ലിമ്മ: ഹാ, ഞാൻ അത് മോനോട് പറയാൻ ഇരിക്കയാർന്നു, കുറച്ചു സാധങ്ങളും വാങ്ങാൻ ഇണ്ടേ, മോനൊന്നു കവല വരെ പോയി വാങ്ങി വരാമോ?
ഞാൻ : അതിനെന്താ വെല്ലിമ്മ, ഞാൻ എന്തായാലും വെറുതെ ഇരുന്നു മുഷിഞ്ഞിരിക്കയാ, പോയി വരാം വെല്ലിമ്മ വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് തന്നു, ഞാൻ വണ്ടി എടുത്തു ആദ്യം പമ്പ് ഇൽ പോയി, പിന്നെ കവലയിൽ ഒക്കെ പോയി വന്നു.
മരണം നടന്ന വീട്ടിൽ എന്നും വൈകുന്നേരം വിളക്ക് കൊളുത്തി നാമം ചൊല്ലണമാത്രേ, അല്ലെങ്കിൽ പരേതാത്മാവ് സ്വർഗ്ഗ ലോകത്തേക്ക് എത്തില്ലത്രേ, ഓരോരോ വിശാസങ്ങൾ, എനിക്ക് ചിരി വന്നു, എന്നാൽ മിണ്ടാതെ വിളക്കിന്റെ മുന്നിൽ ഇരുന്നു. വല്ലിമ്മ നല്ല ഈണത്തിൽ ഏതോ പ്രാർത്ഥന ചൊല്ലി. ഞാൻ സമയം തള്ളി നീക്കി, ഒടുക്കം അതു കഴിഞ്ഞു, അപ്പോഴേക്കും വീട്ടിന്നു ഫോൺ വന്നു അമ്മ ആണ്, മോന് സുഖാണോ, ബോറടിയാണോ അവിടെ ന്നൊക്കെ ചോദിച്ചു. ഞാൻ എന്തൊക്കെയോ പറഞ്ഞു. പിന്നെ ഒന്നോർത്തപ്പോ, ഇപ്പൊ ആദ്യത്തെ അത്രേം ബുദ്ധിമുട്ട് തോന്നുന്നില്ല ന്നു തോന്നി.
രാത്രി കിടക്കാൻ പോണതിനു മുന്നേ വെല്ലിമ്മ എന്റെ മുറിയിൽ വന്നു വെല്ലിമ്മ: ഉണ്ണി, മോന് ബുദ്ധിമുട്ടില്ലെങ്കിൽ വെല്ലിമ്മാക്ക് ഒരു സഹായം ചെയ്യാമോ ? ഞാൻ: എന്തിനാ വെല്ലിമ്മേ ഈ മുഖവുര ഒക്കെ?
💬 Comments
View all comments