0%

Chapter Title : പ്രഭാവലയം [Kafka]

Author : Kambikathakal Read All Parts 359

കുറച്ചു നേരം ആ പിന്നഴക് നോക്കി നിന്നുപോയി, പെട്ടന്ന് വെല്ലിമ്മ തിരിഞ്ഞു നോക്കി, അപ്പൊ വെല്ലിമ്മയെ തന്നെ നോക്കി നിക്കുന്ന എന്നെ കണ്ടു. വെല്ലിമ്മ : ഹാ, ഉണ്ണി എണീറ്റോ, എന്നിട്ടെന്താ വിളിക്കാഞ്ഞേ, കഴിക്കണ്ട നിനക്ക് ഞാൻ : കഴിക്കാം വെല്ലിമ്മ, വെല്ലിമ്മ കഴിച്ചോ ? വെല്ലിമ്മ: ഇല്ല ഉണ്ണി, ഒരുമിച്ചു കഴിക്കാം ന്നു വിചാരിച്ചു, ഇന്ന് ഉപ്പുമാവാണെ, ഉണ്ണി ക്കു ഇഷ്ടാണോ? ശെരിക്കും എനിക്ക് ഏറ്റവും വെറുപ്പുള്ള ഒരു പലഹാരം ആണ് ഉപ്പുമാവു, പക്ഷെ എന്ത് ചെയ്യാൻ.. ഞാൻ: ഇല്ല വെല്ലിമ്മ, എനിക്ക് ഇഷ്ടക്കേട് ഒന്നുമില്ല.

കഴിക്കാൻ ഇരുന്ന ഞാൻ ഉപ്പുമാവിൽ ചിത്രം വരച്ചു കൊണ്ടിരുന്നു, അത് കണ്ട വെല്ലിമ്മ: മോന് ഇതൊന്നും ഇഷ്ടല്ലല്ലേ, സാരമില്ല നാളെ വെല്ലിമ്മ ഇടിയപ്പം ഇണ്ടാക്കി തരാം, ശ്രീദേവി(അമ്മ) പണ്ട് പറഞ്ഞത് ഓർമ ഇണ്ട് നിനക്ക് ഇടിയപ്പം ഇഷ്ടമാണെന്ന്. ഞാൻ: അതൊന്നും വേണ്ട വെല്ലിമ്മ, എനിക്ക് അങ്ങനെ ഭക്ഷണ കാര്യത്തിൽ വല്യ നിർബന്ധം ഒന്നുമില്ല, പിന്നെ ഈ ഉപ്പുമാവ് അത്ര ഇഷ്ടമല്ല, നിന്നാലും വീട്ടിൽ ചിലപ്പോ ഇണ്ടാക്കുമ്പോ ഞാൻ ടൊമാറ്റോ സോസ് കൂട്ടി കഴിക്കാറുണ്ട്.

വെല്ലിമ്മ: അയ്യോ, ഇവിടെ അതൊന്നും ഇല്ലല്ലോ, നീ ഈ ചെറുപഴം കൂട്ടി കഴിക്കു എന്ന് പറഞ്ഞ് പഴം എന്റെ നേരെ നീട്ടി, എനിക്ക് അങ്ങനെ കഴിച്ചു ശീലം ഇല്ലായിരുന്നു. അതു നോക്കി ഇരുന്ന എന്റെ നേർക്ക് വെല്ലിമ്മയുടെ പാത്രത്തിൽ നിന്ന് ഒരു ഉരുള ഉരുട്ടി തന്നു, ആദ്യം ഒന്ന് അമ്പരന്നു എങ്കിലും, പിന്നെ ഞാൻ അത് കഴിച്ചു. രണ്ടാളും മുഖത്തോടു മുഖം നോക്കി ചിരിച്ചു.

💬 Comments

View all comments