0%

Chapter Title : പ്രകാശം പരത്തുന്നവള്‍ 3 അനുപമ-1 [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 1.2K

കാബിനിലേക്ക്‌ വിളിച്ചു

" സാര്‍ '

' ഹാ ... അനു ...നമുക്കൊരു യാത്രയുണ്ട് ... താന്‍ ഹോസ്റ്റലില്‍ പോയി റേഡിയായിക്കോ .. രണ്ടു ദിവസത്തേക്കുള്ള ഡ്രെസ്സും എടുത്തോ ?'

' സാര്‍ എങ്ങോട്ടാണ് ?'

" സിംഗപ്പൂർ അതൊന്നും താനറിയണ്ടകാര്യമല്ല ... താനാദ്യം ആയതു കൊണ്ട് പറഞ്ഞന്നേ ഉള്ളൂ ... റെഡിയാകുക എന്ന് പറഞ്ഞാല്‍ അത് ചെയ്യുക ' അനുവിനാകെ വിഷമമായി .മുഖം വിളറി വെളുത്തു, സാര്‍ ആദ്യമായാണ് നീരസപ്പെട്ടു സംസാരിക്കുന്നത്അവള്‍ ഹോസ്റ്റലിലേക്ക് തിരിച്ചു

അനു ആവശ്യം വേണ്ടതൊക്കെ എടുത്തു വെച്ചപ്പോള്‍ സഫിയ വിളിച്ചു , വണ്ടിയിപ്പോള്‍ എത്തുമെന്നും താഴെയിറങ്ങാനും പറഞ്ഞ്

അല്‍പനേരത്തിനുള്ളില്‍ വണ്ടിയെത്തി ..അവളുടെ മുന്നിലെത്തിയപ്പോള്‍ ബാക്ക് ഡോറാണ് തുറന്നത് ... ഡ്രൈവറാണ് ഓടിക്കുന്നത് .. അനു കയറിയപ്പോള്‍ റോജി ലാപ്‌ തുറന്നു ഫോണിലാണ് ... മുഖം സാധാരണ പോലെയല്ല ... അല്‍പം സീരിയസ്

അല്‍പനേരത്തിനുള്ളില്‍ എയര്‍പോര്‍ട്ടെത്തി ... ചെക്കിന്‍ ചെയ്തു കഴിഞ്ഞും റോജി കോളില്‍ ആയിരുന്നു . കുറച്ചു കഴിഞ്ഞപ്പോള്‍ അവന്‍ അനുവിനെ നോക്കി ചിരിച്ചു

' എന്താടോ ...ആകെ മൂഡിയായി ഇരിക്കുന്നെ .. വാ നമുക്കൊരു കാപ്പി കുടിക്കാം "

' വേണ്ട സാര്‍' റോജി അവളെ നിര്‍ബന്ധിച്ചില്ല ... അവന്‍ എഴുന്നേറ്റു പോയി രണ്ടു കപ്പ് കോഫീ വാങ്ങി അവള്‍ക്കരികില്‍ ഇരുന്നു ...

" കുടിക്ക് ... താന്‍ ചോദിച്ചപ്പോ ഞാന്‍ വേറെ മൂഡിലായിരുന്നു .. തനിക്ക് വിഷമമായി അല്ലെ .. ഒരു കമ്പനി നമുക്ക് അപ്പോയിന്റ്മെന്‍റ് തന്നില്ല ... അതോര്‍ത്തപ്പോ ഒരു ടെന്‍ഷന്‍ ... പക്ഷെ അനു ...ഞാന്‍

💬 Comments

View all comments