0%

Chapter Title : പ്രകാശം പരത്തുന്നവള്‍ 5 വിട [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 593

കൊളസ്ട്രോളും വരും ...'

ശെരിയാണ് അക്ക അല്‍പം കൂടി തടിച്ചിരിക്കുന്നു .. ഭക്ഷണം ഒന്നുമല്ല കാര്യം ..സന്തോഷകരമായ മനസും ജീവിതവും ആണെങ്കില്‍ അത് ശരീരത്തില്‍ പ്രതിഫലിക്കുമെന്ന് എവിടെയോ വായിച്ചിട്ടുണ്ട് .. അടുത്തുള്ള വീപ്പയില്‍ റോജിയിരുന്നു ... അക്ക മാറി നിന്നപ്പോള്‍ ഞാന്‍ ഒരു പാട്ട എടുത്തു ഇരിക്കാന്‍ കൊടുത്തു .. വീപ്പയില്‍ ഏന്തി വലിഞ്ഞിരിക്കണ്ടല്ലോ ...

" ഉക്കാറടി" റോജി അല്‍പം കാലകത്തിയിരുന്നിട്ടു അക്കയെ പിടിച്ചിരുത്തി ... എണ്ണക്കറുപ്പുള്ള മുഖത്തെ തിളക്കം ലൈറ്റ് ഹൌസിലെ വെട്ടം കറങ്ങി വരുമ്പോള്‍ എനിക്ക് കാണാമായിരുന്നു ... പാവം റോജി ഇടക്ക് വരുമെങ്കിലും ഇങ്ങനെ തനിച്ചോക്കെ പുറത്തു കൊണ്ട് പോകുന്നതാദ്യമായിട്ടാണ് ... കടയും വീടും വിട്ടവര്‍ക്കൊരു ജീവിതമില്ല ... പിള്ളേരെ കൊണ്ട് ബീച്ചില്‍ പോകുമ്പോഴും അക്ക കടയിലിരിക്കാറാണ് പതിവ് .. റോജിയുടെ കൂടെ പുറത്തിറങ്ങിയ സന്തോഷം അവരുടെ കണ്ണുകളില്‍ തിളക്കം കൂട്ടുന്നു ..

" സാര്‍ ...കീഴെയാ ? എന്നാ കീഴെ ഉക്കാന്തിട്ടെ?" കാളിയാണ്‌ അവന്‍ കയ്യിലിരുന്ന കവര്‍ എനിക്ക് നീട്ടി ...

" നീ വരലെയാ?' ഞാനത് വാങ്ങി മറ്റൊരു വീപ്പയില്‍ വെച്ചു.

" ഊത്ത് സാര്‍ ... പസങ്ക പാട്ടി കൂടെയിറുക്കെ ...നീങ്ക മുടിയുംപോത് കൂപ്പിട്ടാ പോതും"

ഞാന്‍ സാധനങ്ങള്‍ ഒരു പാട്ടയില്‍ നിരത്തി .. ആദ്യമേ ഗ്ലാസില്‍ ഊറ്റി കാളിക്ക് കൊടുത്തു ..റോജി അവന്റെ ഗ്ലാസ് എടുത്തു നീട്ടി ..." ചിയേര്‍സ് "

കാളി ഒറ്റ വലിക്ക് അത് വിഴുങ്ങിയപ്പോള്‍ ഞാനടുത്തതും ഒഴിച്ചു കൊടുത്തു ..അവനതും കൂടി കഴിച്ചിട്ട് ടാറ്റാ പറഞ്ഞു യാത്രയായി

റോജി ഗ്ലാസ് കാലിയാക്കിയിട്ടില്ല...

💬 Comments

View all comments