0%

Chapter Title : പ്രകാശം പരത്തുന്നവള്‍ 5 വിട [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 592

മുന്‍പോട്ടുള്ള ജീവിതത്തിനു വേണ്ടി , സ്വയം പാകപ്പെടുത്തുന്നവള്‍ ...നമുക്കില്ലാതെ പോയതും ആ പക്വതയാണ് .മനസിലെല്‍ക്കുന്ന ചെറിയ മുറിവുകള്‍ പോലും നെരിപ്പോടായി എരിഞ്ഞെരിഞ്ഞു ചിന്തകളാല്‍ മൂടപ്പെട്ടു ജീവിതത്തെ കുഴിച്ചു മൂടുന്നവന്‍ ... അവള്‍ ചാരത്തില്‍ അല്പം ബാക്കിയായ കനലില്‍ നിന്നൂതി കാച്ചി പൊന്നുരുക്കിയെടുക്കാന്‍ ശ്രമിക്കുന്നവള്‍

നോട്ട് പാഡ് തുറന്നു അടുത്ത പാര്‍ട്ടിലേക്കുള്ളത് എഴുതി വെച്ചു... ഇനി എന്താണ് എഴുതാനുള്ളത് ? റോജി വന്നതും ഇപ്പോള്‍ നടക്കുന്നത് വരെ എഴുതി കഴിഞ്ഞപ്പോള്‍ പിന്നെയൊന്നും ഇല്ലാതായി .. ഇവിടെ പൂര്‍ണം ആവുകയല്ലേ ഈ കഥ ...അല്ല പൂര്‍ണതയില്ലാത്ത ഈ ജീവിതം ?

ഒഴിച്ചത് തീര്‍ന്നപ്പോള്‍ കുപ്പി എടുക്കുകയല്ലാതെ തരമില്ലാതായി.. ചാടിയിറങ്ങി ... ബാക്കി കൂടി ഒഴിച്ച് ഒരു വീപ്പയില്‍ കയറിയിരുന്നു .. ഇനി തിരിച്ചു ചാടി കയറണമെങ്കില്‍ പാടാ ...

ഏട്ടര ആയപ്പോള്‍ റോജിയുടെ ഫോണ്‍ ... ഞാനിരിക്കുന്ന സ്ഥലം പറഞ്ഞു കൊടുത്തു

" ഇതെങ്ങനെയാടാ അവിടെക്കിറങ്ങുന്നെ? നീയെന്നാ അവിടെ ഇരിക്കുന്നെ ?" റോജിയുടെ തല മുകളില്‍ പ്രത്യക്ഷപ്പെട്ടു ..

" ചാടിയിറങ്ങണം ... നീ കൈ താ ഞാന്‍ കേറി വരാം " ഞാന്‍ എഴുന്നേറ്റതും അവന്‍ പിന്നിലേക്ക് തിരിഞ്ഞു കൈ നീട്ടുന്നത് കണ്ടു ..നോക്കിയപ്പോള്‍ അക്കാ

" പിള്ളേരെന്തിയെടാ ... ?" റോജി എന്‍റെ അടുത്തേക്ക് ചാടി . വിഷമിച്ചു നില്‍ക്കുന്ന അക്കയെ അവന്‍ കൈ ഉയര്‍ത്തി നീട്ടി , അക്ക ആ കയ്യില്‍ പിടിച്ചു താഴെക്കൂര്‍ന്ന്‍ അവന്റെ മേലേക്ക് ചാടി ... രണ്ടു പേരും കൂടി മണലില്‍ വീണു ...

" എന്നാ ഒടുക്കത്തെ തടിയാടി ..വല്ല

💬 Comments

View all comments