Chapter Title : പ്രകാശം പരത്തുന്നവള്‍ 5 വിട [മന്ദന്‍രാജ]
അറിയില്ല ..എന്നാല്‍ മിക്കവര്‍ക്കും റോജിയെ അറിയുകയും ചെയ്യാം ..അവന്‍റെ ക്ലയന്റ് ആണല്ലോ കമ്പനി. .പണ്ട് കമ്പനിയില്‍ ഉണ്ടായിരുന്ന മൂന്നാല് പേര്‍ ഇപ്പോള്‍ ദുബായില്‍ ഉണ്ട് .. ഒന്ന് രണ്ടു പേരുടെ നമ്പര്‍ എഴുതിയെടുത്തപ്പോഴേക്കും മിക്കവാറും ആഴ്ചയില്‍ ഒന്നെങ്കിലും വിളിക്കുന്ന ജെസ്ലെര്‍ കമ്പനി ഫോണിലേക്ക് വിളിച്ചു ..അവനും ദുബായില്‍ ആണ് ..പോയിട്ട് ആറു മാസമേ ആകുന്നുള്ളൂ ... അത് കൊണ്ടാവും എല്ലാ ആഴ്ചയും വിളിക്കും ... ഞാന്‍ അങ്ങോട്ട് വരുന്നുണ്ടെന്ന വിവരം പര്‍ച്ചെസിലെ കുമാര്‍ പറഞ്ഞ് ഫോണ്‍ എന്റെ കയ്യില്‍ തന്നു
" എന്ന ജെസ്ലെര്‍ എപ്പടിയിറുക്കെ?'
അവന്‍ എല്ലാ ആഴ്ചയും വിളിക്കുന്നതാണ് .. സ്നേഹമുള്ള പയ്യന്‍ .. അവന്‍ നിര്‍ബന്ധമായും അവന്റെ കൂടെ ഒരു ദിവസം തങ്ങണമെന്നു പറഞ്ഞു , അവിടുത്തെ അഡ്രെസും ഫോണ്‍ നമ്പരും തന്നു .. നെറ്റ് കോള്‍ ആയതിനാല്‍ അവന്റെ നമ്പര്‍ എനിക്കറിയില്ലായിരുന്നു
അത്യാവശ്യം പണികളൊക്കെ തീര്‍ത്തു നാലു മണിയായപ്പോള്‍ കമ്പനിയില്‍ നിന്നിറങ്ങി . വീട്ടില്‍ ചെന്നപ്പോള്‍ അക്ക കട അടച്ചിട്ടിരിക്കുന്നു റോജിയെ വിളിച്ചപ്പോള്‍ ടി നഗറിലുണ്ട് കുറച്ചു പര്‍ച്ചേസിംഗ് ആണെന്ന് പറഞ്ഞു ... മുറിയില്‍ കയറി ഫ്രെഷായി .ലാപ് തുറന്നു . മെയിലുകള്‍ നോക്കി .. അനുപമ ഓണ്‍ലൈനില്ല ...ആരുമല്ലെങ്കിലും അവളെന്‍റെ ജീവിതത്തില്‍ കുറച്ചു ദിവസങ്ങള്‍ നല്‍കിയ ആശ്വാസം തെല്ലൊന്നുമല്ല . പ്രൊഫൈലിലെ കണ്ണുകളില്‍ നോക്കിയിരിക്കുമ്പോള്‍ എല്ലാം മറക്കുന്ന പോലെ ... എന്തിനാണ് വെറുതെ ? " don't keep deep relation" ....ചില സമയത്തെ ചാറ്റുകളില്‍ അവളില്‍ ഞാന്‍ എന്നെക്കാള്‍ പക്വത കണ്ടിരുന്നു . ജീവിതത്തെ കളിയായി കാണാതെ ,
💬 Comments
View all comments