0%

Chapter Title : പ്രകാശം പരത്തുന്നവള്‍ 5 വിട [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 590

നിലത്തു വിരിച്ചിട്ട പായയില്‍ റോജി കാലും നീട്ടിയിരുന്നു അക്ക കുഴച്ചു കൊടുക്കുന്ന ഉരുളകള്‍ വാങ്ങി വിഴുങ്ങുന്നു. അപ്പുറത്ത് ഉറക്കപ്പിച്ചില്‍ കണ്ണും തിരുമ്മിയെഴുന്നെറ്റ് വായും പോളിച്ചിരുന്നാ കാഴ്ച കാണുന്നുണ്ട് റോജാ മോള്‍ ' അഹ ...കൊള്ളാലോ " ഞാന്‍ റോജയുടെ കട്ടിലില്‍ ഇരുന്നു .. കണ്ണ് നിറഞ്ഞ ഒരു ചിരി അവളെന്നെ നോക്കി സമ്മാനിച്ചത് ഒരിക്കലും മനസില്‍ നിന്ന് മായില്ല ' നി മാത്രം കഴിക്കാതെ പിള്ളേര്‍ക്കും കൊടുക്കടാ " റോജിയത് കേട്ടതേ മക്കളെ രണ്ടു പേരെയും കൈ കാണിച്ചു അടുത്തേക്ക് വിളിക്കുന്നത് കണ്ടു ഞാന്‍ മുകളിലേക്ക് കയറി

'''''''''''''''''''''''''''''''''' പിറ്റേന്ന് ഞാന്‍ എഴുന്നേറ്റു താഴെ ചെന്നപ്പോള്‍ റോജി മലര്‍ന്നു കിടന്നു ഉറങ്ങുന്നുണ്ടായിരുന്നു . അവന്റെ മുകളില്‍ കമിഴ്ന്നു കിടന്നു കണ്ണനും ..

ഞാന്‍ വന്നതറിഞ്ഞ അക്കാ കാപ്പിയെടുത്തു .. മോള്‍ക്ക് രാവിലെ ട്യൂഷന്‍ ഉണ്ട് .ഇന്ന് രാത്രി പോകണമല്ലോ എന്നോര്‍ക്കുമ്പോള്‍ ഒരു മടി ..അത്യാവശ്യ പണികളൊക്കെ ചെയ്യാന്‍ വേണ്ടി കമ്പനിയിലേക്ക് തിരിച്ചു

അണ്ണാച്ചിയുടെ മകനാണ് ഇപ്പോള്‍ കമ്പനി ഭരിക്കുന്നത് .. പാവം .. കണ്ടതെ അവൻ റോജി വിളിച്ചു സംസാരിച്ച കാര്യങ്ങളൊക്കെ പറഞ്ഞു .. രണ്ടു മൂന്നു പേരെ കാണാണമെന്ന്, ദുബായില്‍ , അവന്‍റെ ഫ്രണ്ട്സ് ആണെന്ന് ..കമ്പനിയില്‍ എല്ലാവര്‍ക്കും തെല്ലൊരു അത്ഭുതമായിരുന്നു ഞാന്‍ ദുബായിക്ക് പോകുന്നത് .. നാട്ടിലേക്കാണെങ്കിലും പെട്ടന്ന് തിരികെ വരികയും അധികം കറങ്ങാതെ വീട്ടില്‍ പോകുകയും ഒക്കെ ചെയ്യുന്ന ഞാന്‍ ദുബായി പോലൊരു രാജ്യത്തേക്ക് പോകുന്നത് അവര്‍ക്ക് ചിന്തിക്കാന്‍ പറ്റാത്തത് ആയിരുന്നു .. പഴയ ഒന്നു രണ്ടു പേര്‍ക്കല്ലാതെ റോജിയുമായുള്ള എന്‍റെ ബന്ധവും

💬 Comments

View all comments