0%

Chapter Title : പ്രകാശം പരത്തുന്നവള്‍ - ആമുഖം [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 588

" ആ ചിരി ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നു

മൊബൈല്‍ എടുത്തു നോക്കി ,, നോട്ടിഫിക്കേഷന്‍ ഒന്നുമില്ല ... അനുപമ എന്ന പേരിന്‍റെ മുന്നിലുള്ള പച്ച തെളിഞ്ഞിട്ടില്ല .... അവള്‍ ഇടക്ക് മെസേജ് ചെയ്യുമ്പോള്‍ ആണ് കമ്പനിയിലെ ബോറടിക്കുന്ന ഇടവേളകളില്‍ എഴുതാന്‍ തുടങ്ങിയത് ... അവളുടെ ഓര്‍മപെടത്തലുകള്‍ എനിക്കെപ്പോഴും എഴുതാനുള്ള ഊര്‍ജ്ജമായിരുന്നു .. റൊജിയോടു ചോദിച്ചാല്‍ ഒരു പക്ഷെ അവളുടെ ഫോട്ടോ എനിക്ക് കിട്ടിയേക്കും .. എന്നാലും ഒരു മടി ... ഒരാവേശത്തിനാണ് ഞാന്‍ അവളോട് ഒന്ന് കാണാന്‍ പറ്റുമോയെന്ന് ചോദിച്ചത് ... ചിരിക്കുന്ന ഒരു സ്മൈലി വിട്ടവള്‍ പോയി കഴിഞ്ഞിരുന്നു ... എന്തെ എഴുത്ത് നിര്‍ത്തിയെ എന്നുള്ള അവളുടെ ചോദ്യത്തിന് നേരെ ഞാനും ഒരു സ്മൈലി വിട്ടു ... ദേഷ്യത്തിന്റെ ... പകരം വന്നത് അവളുടെ ചുണ്ടുകള്‍ ആണ് ..വെളിയില്‍ കണ്ട മുല്ലപ്പൂ പോലെയുള്ള പല്ലുകളെക്കാള്‍ എനിക്കിഷ്ടമയതവളുടെ ചുണ്ടുകള്‍ ആണ് .. തേനൂറുന്ന ചുണ്ടുകള്‍ ..

" വാങ്കെ " ആരോ കതകില്‍ മുട്ടുന്നുണ്ട്

' ആഹ ... കാളി ...നീയാ ? ഉന്നെ കൂപ്പിടണന്നു നിനച്ചിട്ടിരുന്തേ ... വാ ..ഉക്കാറു"

കാളി കയ്യിലിരുന്ന കവര്‍ മേശപ്പുറത്തു വെച്ചിട്ട് , നിലത്തു ചമ്രം പടിഞ്ഞിരുന്നു

" അണ്ണാ ആറര മണിക്ക് കലമ്പലാം ... പോണ വഴിയിലെ ... ബജി , സുണ്ടല്‍ , അപ്രം പാവ് ബാജി എല്ലാമേ പാര്‍സല്‍ വാങ്കി എയര്‍പോര്ട്ടുക്ക് പോലാം "

ബാവ വിളിച്ചുകാണും ... ബാവയോ റോജിയോ തനിയെ വന്നാല്‍ ടാക്സി പിടിക്കാറില്ല ... പണ്ട് മുതലേ കാളിയുടെ ഒട്ടോയിലാണ് നടപ്പ്

💬 Comments

View all comments