Chapter Title : പ്രകാശം പരത്തുന്നവള്‍ - ആമുഖം [മന്ദന്‍രാജ]
..
എഴുന്നേറ്റു കുളിച്ചിറങ്ങിയപ്പോള്‍ കാളി താഴെക്കിറങ്ങിയിരുന്നു... നരച്ച ജീന്‍സും ബനിയനും ഇട്ട് , പോക്കറ്റില്‍ ഐ ഫോണും തിരുകി സ്റെപ് ഇറങ്ങി ..." ഐ ഫോണ്‍ "... കാലണ തുട്ടുകള്‍ മാത്രം മിച്ചം വരുന്നവന്റെ പോക്കറ്റില്‍ ഐ ഫോണ്‍ ... കഴിഞ്ഞ പ്രാവശ്യം റോജി വന്നപ്പോള്‍ അവന്‍റെ കൈ തട്ടി എന്റെ പൊട്ടിയ ചില്ലുള്ള സംസങ്ങ് ഫോണ്‍ ഒന്ന് കൂടി പൊട്ടിയതിന്റെ പകരം അവന്‍ വാങ്ങി തന്നതാണിത്... കൈതട്ടി വീണതാണോ അതോ വീഴിച്ചതാണോ എന്നെനിക്ക് ഇപ്പോഴും അറിയില്ല ...
അക്കയോട് സംസാരിച്ചു നില്‍പ്പുണ്ടായിരുന്നു കാളി .. എന്നെ കണ്ടതും അവന്‍ ഓട്ടോയില്‍ കയറി .. ഓട്ടോ സ്റ്റാര്‍ട്ട് ആയതോടൊപ്പം തന്നെ FM ലെ പെണ്ണും ചിലക്കാന്‍ തുടങ്ങിയിരുന്നു ... പാവ് ബജി കടയില്‍ നിര്‍ത്തി കാളി പാര്‍സല്‍ ഓര്‍ഡര്‍ ചെയ്യാന്‍ പോയി ., അല്‍പ നേരം കഴിഞ്ഞവന്‍ പാവ് ബാജിയുടെ പ്ലേറ്റുമായി വന്നു .. ആവി പറക്കുന്ന പാവ് ബജി കഴിച്ചു കൊണ്ടിരിക്കെ വീണ്ടും മനസ് കാട് കയറാന്‍ തുടങ്ങി ...
" ഡാ ബാസ് ഹ ഹ ഹ " എല്ലുകള്‍ നുറുങ്ങും പോലെ ബാവ കെട്ടി പിടിച്ചു ചിരിച്ചു .. അവന്‍റെ ഒപ്പം തന്നെയുണ്ട് ഞാനും ... അവനു ഇരു നിറം ... അതിനൊത്ത വണ്ണം ... ബലമായ പേശികള്‍ ... കുറ്റിത്താടി...
വണ്ടിയില്‍ കയറിയതെ ബാവ കാളിയുമായി സംസാരം തുടങ്ങി ... കഴിഞ്ഞ തവണ അവന്‍ ഹോട്ടലിലാണ് കിടന്നത് ... കൂടെ രണ്ടു പേരുണ്ടായിരുന്നു ...
കാളി ഓട്ടോ വൈന്‍ ഷോപ്പിനു മുന്നില്‍
💬 Comments
View all comments