Chapter Title : പ്രകാശം പരത്തുന്നവള്‍ - ആമുഖം [മന്ദന്‍രാജ]
.... പക്ഷെ പെട്ടന്ന് തണുക്കും ... ആലോചിക്കാതെയുള്ള ഓരോ ചോദ്യങ്ങള്‍ ? വലിയ ചിലവൊന്നും ഇല്ലതയാണ് ചെന്നൈയില്‍ ജീവിക്കുന്നത് ... സാധാരണ മലയാളികളെ പോലെ വല്ലപ്പോഴും ഒരു സ്മാള്‍ ... അതും രണ്ടെണ്ണം ... വരുമാനം കുറയുന്നത് നമ്മുടെ കുറ്റമല്ലല്ലോ ... സഹായിക്കാന്‍ ഒത്തിരി പേരുണ്ടെങ്കിലും ചോദിക്കാന്‍ മനസ് വന്നിട്ടില്ല ... പിന്നെ അവളുടെ വീട്ടില്‍ അമ്മ മാത്രമേ ഉള്ളൂ ... അവളുള്ളത് അവര്‍ക്കും ഒരാശ്വാസം ....
ഈ ഞായറാഴ്ചകള്‍ ആണ് ശെരിക്കും ബോറ് ... രാവിലെ പള്ളിയില്‍ പോയാല്‍ പിന്നെ റൂമില്‍ .., പിന്നെ വൈകുന്നേരം ആവാനുള്ള കാത്തിരിപ്പ് . ഇന്നും പതിവ് പോലെ ബീച്ചില്‍ നല്ല തിരക്കുണ്ട് .. ആറു ദിവസം പണിയെടുത്തിട്ടു ഞായറാഴ്ച ആഖോഷിക്കാന്‍ വരുന്നു ... നമ്മള്‍ മലയാളികള്‍ ആറു ദിവസം പണി എടുത്തിട്ട് ഞായറാഴ്ച വീട്ടിലിരിക്കാന്‍ നോക്കും ... വീട്ടിലിരിക്കുന്ന ഭാര്യയും മക്കളും ഒന്ന് പുറത്തിറങ്ങാനും ...
" ഡാ ... നീയെവിടെയാ ?" റോജിയാണ്
" ബീച്ചില്‍ "
" ഈ മൂന്നര മണിക്കോ ... നിനക്കെന്താ ഭ്രാന്തുണ്ടോ ? .. ഡാ ...ബാവ ഇന്ന് നൈറ്റ് ചെന്നൈയില്‍ വരും ... അവനാരെയോ ഒക്കെ കാണാനുണ്ട് ..നീ എയര്‍ പോര്‍ട്ടില്‍ പോണം ... അവന്‍ രണ്ടു മൂന്നു ദിവസം കാണും അവിടെ ... അവിടുന്നവന്‍ നേരെ ഇങ്ങോട്ടാ ...നീയൊരു കാര്യം ചെയ്യ് ... അവന്‍റെ കൂടെ ഇങ്ങോട്ട് കയറി പോരെ ... പൊങ്കല്‍ അല്ലെ ... രണ്ടു ദിവസം കൂടി ലീവേടുക്ക് ... ഒന്ന് മാറി നിന്നാല്‍ നിന്‍റെ
💬 Comments
View all comments