0%

Chapter Title : പ്രകാശം പരത്തുന്നവള്‍ - സരോജ [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 1.7K

മുഖത്ത് പാലിന്‍റെ കളറുള്ള നിരയൊത്ത പല്ലുകള്‍ ...

പഠിച്ചതും പഠിക്കാന്‍ ഒരുങ്ങുന്നതുമായ കാര്യങ്ങള്‍ പറഞ്ഞു ... അവള്‍ക്കും മലയാളം മനസിലാകുമെന്നത് അനുഗ്രഹമായി ... അവളാണ് അപ്പന്‍റെ അടുത്ത് എന്‍റെ ജോലിക്കാര്യത്തെ പറ്റി പറയുന്നത് ... അങ്ങനെ ആ ചേട്ടന്‍ പറഞ്ഞത് അനുസരിച്ച് അല്‍പം മാറിയുള്ള CA കാരന്‍റെ അടുത്ത് പോയി ... ദൈവം കരുണാമയനാണ്‌ .. കാരണം അയാള്‍ ഒരു മലയാളി ആയിരുന്നു ... മാസം അഞ്ഞൂറ് രൂപ ശമ്പളത്തില്‍ അയാളുടെ സഹായി ആയി പിറ്റേന്ന് മുതല്‍ അവിടെ കൂടുവാന്‍ അനുവാദം കിട്ടി .. അക്കാലത്ത് അഞ്ഞൂറ് രൂപ നല്ലൊരു പൈസയാണ് ... ചിലവെല്ലാം കഴിഞ്ഞു ഏതാണ്ട് മുന്നൂറ്റിയമ്പത് രൂപയോളം മിച്ചം വെക്കാന്‍ സാധിക്കും ... ലോഡ്ജിലെ റെന്റ് മാസം 150 രൂപയെ ഉള്ളൂ ... ബാക്കി ഇരുന്നൂറു രൂപ കിഴിച്ച് കോഴ്സ് ഫീ വീട്ടില്‍ നിന്ന് മേടിച്ചാല്‍ മതിയല്ലോ ..

അവളുമായി പെട്ടന്ന് കൂട്ടായി , "സരോജം " .. അവരുടെ ഏക മകള്‍ എന്നെക്കാള്‍ മൂന്നു വയസ് കൂടുതല്‍ , അടുത്തുള്ള പിള്ളേര്‍ " അക്കാ " എന്ന് വിളിക്കുന്നത് കേട്ട് ഞാനും അക്കയെന്നു വിളിച്ചു തുടങ്ങി .. ആണ്‍മക്കള്‍ ഇല്ലാത്ത അവര്‍ എന്നെ മകനായി തന്നെ കാണുന്നുവെന്ന് മനസിലായത് അവരുടെ വീടിന്‍റെ അകത്തെനിക്ക് ആഹാരം വിളമ്പിയപ്പോള്‍ ആണ് ...

മാസങ്ങള്‍ കഴിഞ്ഞു പോയി , തമിഴ് നന്നായി തന്നെ പഠിച്ചു , അല്ല ... അക്കയെന്നെ പഠിപ്പിച്ചു , എഴുതാനും വായിക്കാനും ... അത് പഠിപ്പിനും ജോലിക്കും വലിയ സഹായമായി .... അക്ക

💬 Comments

View all comments