0%

Chapter Title : പ്രകാശം പരത്തുന്നവള്‍ - സരോജ [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 1.8K

ഞാന്‍ കൊല്‍ക്കത്തയും മുംബെയും കറങ്ങി വീണ്ടും വരും ദുബായിക്ക് പോകാന്‍ ...നീയും എന്‍റെ ഒപ്പമുണ്ടാകും "

ബാഗ് തോളില്‍ തൂക്കി യാത്ര പറഞ്ഞു ബാവ എയര്‍പോര്‍ട്ടിലെക്ക് നടന്നു .

" സാര്‍ നീങ്ക ദുബായി പോറയാ ?'

" ഇല്ല കാളീ .."

" പോയിട്ട് വാങ്കെ സാര്‍ ... ദുബായി എല്ലാം പാത്ത് ഫ്രെഷാ ജോളിയാ വാങ്കെ സാര്‍ "

കാളി എന്നെ ഇറക്കിയിട്ട്‌ പോയി ..

" തമ്പി ബാവ എതാവുത് സോല്ലിയെച്ചാ?"

ഞാനെന്‍റെ മുറിയിലേക്ക് കയറാന്‍ ഒരുങ്ങവേ അക്കാ കടയുടെ അകത്തു നിന്ന് വെളിയിലേക്ക് വന്നു

" ഇല്ലക്കാ .. എന്നാച്ച്‌?"

" ഇല്ല തമ്പി ... ഒബാവ വരുമ്പോത് കൂടെ പോയിട്ട് വാങ്കെ പോ ... അവരും ഫോണ്‍ പണ്ണി സോല്ലിയിരുക്കെ ..ഉന്നെ അനപ്പിവിട് ന്നു " റോജി അക്കാക്ക് ഫോണ്‍ വിളിച്ചപ്പോള്‍ ബാവയുടെ കൂടെ പറഞ്ഞു വിടാന്‍ അക്കയെ ചുമതലപെടുത്തി എന്ന് തോന്നി ... അക്ക അധികം കാര്യങ്ങള്‍ എന്നോട് ആവശ്യപെടാറില്ല .. പണ്ട് വിവാഹം ഇപ്പോള്‍ വേണ്ടായെന്നുള്ള നിലപാടില്‍ അനിയത്തി വിളിച്ചു പറഞ്ഞു അനുകൂല നിലപാട് എന്നെ കൊണ്ടെടുപ്പിച്ചതും അക്കാ വഴിയാണ് ..

മുറിയിലെത്തി നീണ്ടു നിവര്‍ന്നു കിടന്നു ... ബാവ വായിച്ചു വെച്ച ഡയറി തുറന്നിരിപ്പുണ്ട് ... ഇനിയാരെ പറ്റി...

പേനയെടുത്ത് ഇങ്ങനെ എഴുതി ...

'''' ജെസ്സി ഈപ്പച്ചന്‍"

''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''

💬 Comments

View all comments