Chapter Title : പ്രകാശം പരത്തുന്നവൾ ഷഹാന [മന്ദന്‍ രാജാ]
പറയാനാഞ്ഞിട്ടവൾ പാതിയിൽ നിർത്തി ..അവന്റെ കണ്ണിലേക്ക് നോക്കാനവൾക്ക് സാധിക്കുന്നില്ലായിരുന്നു . അതിലവൾ അവനു തന്നോടുള്ള പ്രണയവും ഇഷ്ടവും പരിഗണനയും വാത്സല്യവും കണ്ടു
"'' രേഖാവോൻ കാ ഖേൽ മുഖാദർ ... രേഖാവോൻ സെ മാത് ഖാ രഹെ ഹോ '''
ഷഹാന ആ പാട്ടു എറ്റു പാടിയപ്പോൾ ഋഷി അവളെ കണ്ണിമയ്ക്കാതെ നോക്കി . ഷഹാന ആ പാട്ടു ആദ്യം മുതൽ പാടുകയായിരുന്നു അവസാന വരികളിൽ ഋഷിയും കൂടെ ചേർന്ന് പാടിയപ്പോൾ പ്രുകൃതിപോലും അതിൽ ലയിച്ചു .
"' ഷഹാന ഡാൻസ് കളിക്കൂ ...."' ഋഷി വിളഞ്ഞു കിടക്കുന്ന ഗോതമ്പു പാടത്തിലേക്കവളെ കൈ പിടിച്ചു ഇറക്കി ...
"' അയ്യോ .ഞാനോ ....?'''
"" പ്ലീസ് ഷഹാന ...പ്ലീസ് .... "' ഋഷി അവളെ ഗോതമ്പു പാടത്തിന്റെ നടുവിലേക്കിറക്കി ഒരു പാട്ടു പാടുവാൻ തുടങ്ങി .... അവന്റെ പാട്ടിനനുസരിച്ചു അവൾ ചുവടുകൾ വെക്കാൻ തുടങ്ങി .. തുടയിൽ താളം പിടിച്ചവൻ അവളുടെ നൃത്തം ആസ്വദിച്ചു പാട്ടു തുടർന്നു ....
"' ഹോ ...ഷഹാന ... ബ്യൂട്ടിഫുൾ .... നല്ലപോലെ ഡാൻസ് കളിച്ചു .... "' അവനവളുടെ കയ്യെടുത്തു മുത്തി .... അവളൊന്നു വിറച്ചു .... ആദ്യമായി അവന്റെ മുത്തം കിട്ടിയപ്പോൾ അവൾ ഒരു കൗമാരക്കാരിയെ പോലെ നാണിച്ചു
അന്ന് വൈകുന്നേരം തിരികെ പോകാനായാണ് ഷഹാന വന്നത് . എന്നാൽ ഋഷിയുടെ വീട്ടുകാരുടെ സ്‌നേഹപൂർവമായ സ്വീകരണവും നിർബന്ധവും അവളെ അന്നവിടെ കഴിയാൻ നിർബന്ധിതയാക്കി .
"'ഇവിടെ അടുത്തൊരു ദുർഗാ മന്ദിർ ഉണ്ട് .... വരുന്നോ നമുക്കൊന്ന് നടക്കുകയും ചെയ്യാം
💬 Comments
View all comments