Chapter Title : പ്രകാശം പരത്തുന്നവൾ ഷഹാന [മന്ദന്‍ രാജാ]
"' വൈകുന്നേരത്തെ ചായക്ക് ശേഷം ഋഷി ഷഹാനയോടു ചോദിച്ചു .
" ഓക്കേ .... നാടൊക്കെയൊന്ന് കാണാമല്ലോ "' ഷഹാന അവനൊപ്പം ഇറങ്ങി .
ആൾക്കൂട്ടമില്ലായിരുന്നു മന്ദിറിൽ ...ഋഷി ഉള്ളിലേക്ക് കടന്നപ്പോൾ ഷഹാനയൊന്നു മടിച്ചു .
"' വാ ഷഹാന .... ജാതിയും മതവുമൊക്കെ മനസിന്റെ വേലിക്കെട്ടുകളിലാണ് .... ആ വേലിക്കെട്ടുകൾ പൊട്ടിച്ചറിയുമ്പോഴേ അതിനുള്ളിൽ ഈശ്വരൻ കുടിയിരിക്കൂ ... ആതാരുടെ ദൈവം ആണെങ്കിലും "''
ഷഹാന അകത്തേക്ക് കയറിയപ്പോൾ ഋഷി കൈ നീട്ടി .... തന്റെ കൈ പിടിച്ചു ദുർഗാ മന്ദിറിൽ ഏഴു പ്രാവശ്യം വലം വെക്കുമ്പോൾ ഷഹാനക്ക് മനസ്സിലായിരുന്നു ഋഷി തന്നിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്നും ., തന്നെ അവൻ ആരായിട്ടാണ് കാണുന്നതെന്നും . .. അവൻ തന്നെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്നും . ഷഹാനയും അവനെ ...അവന്റെയിഷ്ടത്തെ ഉള്ളിന്റെയുള്ളിൽ ആഗ്രഹിച്ചിരുന്നു ... ഒരു പക്ഷെ ...തനിക്കവനിൽ നിന്നും ഒഴിഞ്ഞുമാറാമെന്നു അവൾക്ക് തോന്നി ... ഒരു പെൺകുട്ടിയുടെ മരണം അവന്റെ ഹൃദയത്തെ എത്രമാത്രം ഉലച്ചെങ്കിൽ താൻ അവനിൽ നിന്നും ഒഴിവാകാൻ ശ്രമിച്ചാൽ അതവന്റെ ജീവിതത്തെ എത്രമേൽ മാറ്റുമെന്ന് ഷഹാനക്ക് നല്ലയറിവുണ്ടായിരുന്നു ... പക്ഷെ താൻ ഋഷിയെ സ്നേഹിക്കുന്നു ... അവനെ ...അവന്റെ സംഗീതത്തെ .... അവന്റെ നിഷ്കളങ്കമായ സ്നേഹത്തെ ...സൗഹൃദത്തെ ..
അത്താഴം കഴിഞ്ഞൊരു ഗ്ളാസ് പാൽ തന്റെ കയ്യിലേക്ക് ഋഷിയുടെ 'അമ്മ വെച്ച് തരുമ്പോൾ ഷഹാനക്ക് പതറിച്ച ഉണ്ടായില്ല .... അതവൾ പ്രതീക്ഷിച്ചിരുന്നു ... ഒരമ്മ തന്റെ മകന്റെ ഇഷ്ടത്തെ ..അല്ലെങ്കിൽ അവന്റെ മാറ്റത്തിനു വേണ്ടി എത്രമാത്രം ആഗ്രഹിക്കുന്നു ... പ്രാർത്ഥിക്കുന്നുവെന്നു , അവൾക്ക് അവരുടെ
💬 Comments
View all comments