0%

Chapter Title : പ്രകാശം പരത്തുന്നവൾ ഷഹാന [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 2.7K

പകരമെന്നു പറയാൻ പറ്റില്ല എങ്കിലും ..ഇതേപോലെ മാന്യമായ ഒരു സൗഹൃദം .. കൂടുതലൊന്നും ഞാൻ പറയുന്നില്ല "

"' എനിക്കൂഹിക്കാം .... "' '' .""' നിങ്ങൾ ആണുങ്ങൾ പുറത്തു പെണ്ണുങ്ങളെ തേടി പോകാറില്ലേ ? പക്ഷെ പെണ്ണുങ്ങൾ .... ഇതേ പോലെ ഒരു ബന്ധം പരിപാവനമായി കൊണ്ട് നടന്നാൽ എന്താ കുഴപ്പം ?"'

"' ഹെന്റമ്മോ ....ഞാനൊന്നും പറഞ്ഞില്ലേ ..."' കൂടുതൽ വാഗ്വാദങ്ങളിലേക്ക് നീങ്ങും മുൻപേ ഞാൻ കസേരയിൽ നിന്നെഴുന്നേറ്റു

"' എങ്ങോട്ടാ ?'''

"' സുന്ദരിയിന്നു ഭയങ്കര ദേഷ്യത്തിലാ .... പോയിട്ട് പിന്നെവരാം "" മുഖത്ത് ചിരിയുണ്ടോയെന്നു നോക്കിയില്ല ...

"' അതേയ് .."' എത്തി നോക്കിയപ്പോൾ ഗ്രീഷ്മ വീണ്ടും എഡിറ്റിങ്ങിലാണ് .

"' എന്താ ?''' പേന കൊണ്ട് മറുകിൽ തോണ്ടി മുഖമെന്റെ നേരെ തിരിച്ചു

"' അല്ല ...സുന്ദരിക്കും ഇങ്ങനെ വല്ല പരിപാവനമായ പ്രണയം വല്ലതുമുണ്ടോ ?'''

ചാടി എണീറ്റപ്പോഴേക്കും ഞാൻ നേരത്തെയിരുന്ന കാബിനിൽ എത്തി കുറ്റിയിട്ടിരുന്നു പുതുവർഷം ആയിട്ടെന്തിനാ നമ്മുടെ തടി കേടാക്കുന്നെ ?"'

അപ്പോൾ എല്ലാ വായനക്കാർക്കും കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവർഷാശംസകൾ - മന്ദൻ രാജാ

"' ശുഭം "'

സ്നേഹത്തോടെ -രാജ

💬 Comments

View all comments