0%

Chapter Title : പ്രളയകാലത്ത് 2 [LEENA] [Updated]

Author : Kambikathakal Read All Parts 3.4K

ടാങ്കിനുള്ളിൽ കുടഞ്ഞു.

"മഴ മാറിയോ?" എന്നോടെന്നതിലുപരി തന്നോട് തന്നെയായിരുന്നു അമ്മയുടെ ചോദ്യം. വിളറിയ, ഒരു പകുതി ചന്ദ്രന്റെ ചുറ്റും ഇരുണ്ട പഞ്ഞിക്കെട്ട് മേഘങ്ങൾ വേഗത്തിൽ ഓടിമറഞ്ഞു. തെക്കുനിന്നും അത്തരമൊരു ഇരുണ്ട മേഘത്തിന്റെ കരിമ്പടം ചന്ദ്രനെ ലക്ഷ്യമാക്കി നീങ്ങുന്നത് ഞങ്ങൾ കണ്ടു. അത് ഞങ്ങളുടെ മനസ്സിനെയും മൂടി. പിന്നെ കുറേ നേരം ഞങ്ങൾ പരസ്പരമൊന്നും മിണ്ടിയില്ല.

തണുത്ത കാറ്റ് വീശുന്നുണ്ട്. അരണ്ട ഇരുട്ടിൽനിന്നും കുഞ്ഞോളങ്ങളുടെ ശബ്ദം. അവരിരുവരും ആ മങ്ങിയ നിലാവെളിച്ചത്തിൽ ചുറ്റും പെരുകിനിറയുന്ന പ്രളയജലത്തിലേയ്ക്കും പ്രളയാകാശത്തേയ്ക്കും നോക്കി കാറ്റേറ്റ് നിന്നു. ഓളങ്ങളുടെ ശബ്ദമൊഴിച്ചാൽ നിശബ്ദതയാണ്. ഞാൻ കാതോർത്തു. ഓളങ്ങൾക്കും മുകളിൽ ടാങ്കിനടിയിൽ നിന്നും ഒരു കൂർക്കം വലിയുടെ നേർത്ത ശബ്ദം.

"പപ്പ നല്ല ഉറക്കമാണ്." അമ്മ പറഞ്ഞു. "പാവം." അമ്മയുടെ ശബ്ദത്തിൽ വിഷാദമുണ്ടായിരുന്നു. പപ്പ താഴെ ഇഷ്ടികക്കെട്ടിനുമുകളിൽ ചുറ്റും അലതല്ലുന്ന ഓളങ്ങൾക്ക് നടുവിൽ ബാഗും തലയ്ക്കൽ വച്ച് ചുരുണ്ടുകിടക്കുന്നത് ഞാൻ സങ്കൽപ്പിച്ചു. എന്തെന്നില്ലാതെ സങ്കടം തോന്നി. കണ്ണുകൾ പതിയെ നിറഞ്ഞുവന്നു.

"എത്ര മണിയായിക്കാണും അമ്മേ?" ഞാൻ ചോദിച്ചു. അടുത്തു നിൽക്കുന്ന അമ്മയുടെ ഉടലിന്റെ ചൂട് ആറുന്നത് ഞാനറിയുന്നുണ്ടായിരുന്നു. അടുത്ത മഴയ്ക്ക് മുൻപുള്ള കാറ്റ് ഞങ്ങളെ തണുപ്പിക്കുകയായിരുന്നു.

"ആവോ. ഒരു രണ്ടുമണിയെങ്കിലും ആയിട്ടുണ്ടാവും." മറ്റൊന്നും ചെയ്യാനില്ലാത്തപ്പോൾ സമയത്തിനു ദൈർഘ്യം കൂടുതൽ തോന്നും എന്നതോർക്കാതെ, കണ്ണുതുടച്ച് അമ്മ പറഞ്ഞു‌. ടാങ്കിന്റെ വാവക്കിൽ കൈകുത്തി ഞങ്ങളിരുവരും അങ്ങനെ രാത്രിയിലെ പ്രളയം കണ്ടും നിലാവ് കണ്ടും കാറ്റുകൊണ്ടും നിന്നു.

“നിന്നിട്ടു കാലിന്റെ മരപ്പ് കുറയുന്നുണ്ട്, പക്ഷേ പേശികൾ കോച്ചിപ്പിടിച്ചുതന്നെ ഇരിക്കുന്നു. കോച്ചിയ കാൽ വിറയ്ക്കുകയാ,” അമ്മ പറഞ്ഞു. ശരിയാണ്. എന്റെ കാലിൽ ചേർന്നിരിക്കുന്ന

💬 Comments

View all comments