0%

Chapter Title : പ്രണയ സാഫല്യം 12 [VaSco]

Author : VaSco Read All Parts 61.9K

വിളിക്കാമോ...? " അയാൾ വീണ്ടും ചോദിച്ചു.

" കുളിക്കുവാണല്ലോ ..

കുളിക്കാൻ ഇപ്പോൾ കയറിയതേ ഉള്ളൂ. അല്ല.! അതിരിക്കെട്ടെ നിങ്ങൾ ആരാ എന്താ കാര്യം ..?" ജൂലി ഒരു മടിയും കൂടാതെ ചോദിച്ചു.

"അത്! ഞാൻ. ഡോക്ടർ ചന്ദ്രദാസ് സാർ പറഞ്ഞിട്ട് ഈ മരുന്ന് തരാൻ വന്നതാ. . "അയാൾ പറഞ്ഞു.

"ഓഹ്. സന്തോഷം ! എനിക്കാ മരുന്ന് ഇങ്ങ് തന്നേക്ക്. "അതും പറഞ്ഞു ജൂലി ആ കവറിനു നേരെ കൈ നീട്ടി.

"അല്ല!!. ഇത് കൃഷ്ണ പ്രസാദ് സാറിന്റെ കൈയിൽ കൊടുത്താൽ മതി എന്നാ സാർ പറഞ്ഞത്. " അയാൾ പറഞ്ഞു.

"അത് സാരമില്ല. മരുന്ന് എനിക്ക് വേണ്ടിയാണ്. സാർ ചോദിച്ചാൽ കൃഷ്ണ പ്രസാദ് സാറിന് കൊടുത്തു എന്ന് പറഞ്ഞാൽ മതി." അങ്ങനെ പറഞ്ഞതിന് ശേഷം ജൂലി വീണ്ടും കൈ നീട്ടി. അയാൾ മടിച്ചു മടിച്ചു കവർ ജൂലിയുടെ

കൈയിൽ കൊടുത്തു. ജൂലി ആ കവർ

വാങ്ങിയിട്ട് ചോദിച്ചു.

"ഇരിക്കുന്നോ. കുടിക്കാൻ എന്തെങ്കിലും എടുക്കാം. കൃഷ്ണ പ്രസാദ് സാർ കുളിച്ചു വന്നിട്ട് കണ്ടിട്ട് പോകാം."

"വേണ്ട. എനിക്ക് വേഗം പോകണം. ഇവിടെ അധിക സമയം സംസാരിക്കാൻ നിൽക്കാതെ വേഗം വരണം എന്ന് ചന്ദ്രദാസ് സാർ പ്രത്യേകം പറഞ്ഞു. "

"എന്നാൽ ശരി. വേറെ എന്തെങ്കിലും പറയേണ്ടതുണ്ടോ..?" ജൂലി ചോദിച്ചു.

"ഇല്ല. മരുന്ന് ഉപയോഗിക്കേണ്ട വിധം അതിൽ എഴുതിയിട്ടുണ്ടാകും. മരുന്ന് സാർ നേരിട്ട് എടുത്തു തന്നതാ. "

"ഓഹ്. സന്തോഷം. സാറിനോട് എന്റെ ഒരു താങ്ക്സ് പറഞ്ഞേക്ക്."

"ആര് പറഞ്ഞെന്ന് പറയണം. ..?" അയാൾ ചിരിയോടെ ചോദിച്ചു.

💬 Comments

View all comments