Chapter Title : പ്രണയ സാഫല്യം 3 [VaSco]
നിർത്തിയ ശേഷം വീണ്ടും ഇവിടെ വന്നു വാങ്ങിക്കുക എന്ന് വെച്ചാൽ അത് വലിയ ബുദ്ധിമുട്ട് ആണ് അതാ ഞാൻ സഞ്ജുവിനെ കൊണ്ട് വാങ്ങിപ്പിച്ചത്. പിന്നെ സഞ്ജു ആദ്യമായി എന്റെ ഫ്ലാറ്റിൽ വന്നിട്ട് ഒന്നും തരാതെ ഉറക്കാനും പറ്റില്ലല്ലോ. അതുകൊണ്ട് ഇന്ന് നമ്മൾ രണ്ട് പെഗ്ഗ് അടിച്ചിട്ട് ഉറങ്ങുന്നു. നാളെ നമുക്ക് പബ്ബിൽ പോയി അടിച്ചു പൊളിക്കാം . " അത് കേട്ടപ്പോൾ തന്നെ സഞ്ജുവിന്റെ തല കറങ്ങുന്ന പോലെ ആയി. ഇനി എന്തൊക്കെ കാണേണ്ടി വരും. എങ്കിലും സഞ്ജു പറഞ്ഞു. "ഏയ് അതൊന്നും വേണ്ട ആന്റി. അതൊക്കെ പിന്നെയാകാം. ഇന്ന് കുളിച്ചു എന്തെങ്കിലും കഴിച്ചു ഒന്ന് കിടന്നാൽ മതി. " "അതൊന്നും പറഞ്ഞാൽ ശരിയാവില്ല സഞ്ജു. ഇന്ന് സഞ്ജു എന്റെ ഗസ്റ്റ് ആണ്. നാളെ മുതൽ വീട്ടുകാരനും. സഞ്ജു ഇപ്പോൾ എന്റെ ബോയ് ഫ്രണ്ട് കൂടെയല്ലേ. അപ്പോൾ പിന്നെ ഇന്നത്തെ രാത്രി ആഘോഷിക്കാതെ ഇരിക്കുന്നത് എങ്ങനെ." തന്റെ കട്ടയും പടവും മടങ്ങി എന്ന് സഞ്ജുവിന് തോന്നി. അപ്പോൾ എലിസബത്ത് ചോദിച്ചു. "സഞ്ജു കുപ്പിയുടെ പണം തികഞ്ഞിരുന്നോ..? ഞാൻ സഞ്ജുവിന്റെ ജി പേയിൽ കുറച്ചു പണം അയച്ചിരുന്നു." "അയ്യോ!! ആന്റി എന്റെ ജി പേയിൽ പണം അയച്ചെന്നോ...? ഞാൻ നോക്കിയില്ല. .എന്തിനാ ആന്റി വെറുതെ അയച്ചത്. എന്റെ കൈയിൽ ഉണ്ടെന്ന് ഞാൻ പറഞ്ഞതല്ലേ. അവിടെ എത്തിയ ശേഷം ഞാൻ അത് ആന്റിക്ക് തന്നെ തിരിച്ചു അയച്ചു തരാം. " "ഏയ്! അതൊന്നും വേണ്ട സഞ്ജു. നമ്മൾ ഇപ്പോൾ ഒന്നല്ലേ. നമുക്ക് ഇനിയും ഇങ്ങനെ ഒരുപാട് തവണ വാങ്ങേണ്ടതല്ലേ..? അതുകൊണ്ട്
💬 Comments
View all comments