0%

Chapter Title : പ്രണയ സാഫല്യം 3 [VaSco]

Author : VaSco Read All Parts 16.4K

അതു സഞ്ജുവിന്റെ കൈയിൽ തന്നെ നിന്നോട്ടെ " അപ്പോഴേക്കും അവർ വലിയൊരു ഫ്ലാറ്റിന്റെ ഗെയ്റ്റിനു മുന്നിൽ എത്തിയിരുന്നു. അവിടെ എലിസബത്ത് ബുള്ളറ്റ് നിർത്തിയ ശേഷം സഞ്ജുവിനോട് പറഞ്ഞു. "ഇതാണ് നമ്മുടെ സ്വർഗ്ഗത്തിന്റെ കവാടം. ആ കാണുന്നതാണ് നമ്മുടെ സ്വർഗം . അവിടെ നിൽക്കുന്നതാണ് സ്വർഗ്ഗത്തിന്റെ ദ്വാരപ്പാലകൻ . അയാളോട് എന്റെ ആരാണ് സഞ്ജു എന്ന് പറയണം. സഞ്ജു എന്റെ ബോയ് ഫ്രണ്ട് ആണെന്ന് പറയാൻ പോവുകയാ ഞാൻ . ഞങ്ങൾ ലവ് ബേർഡ്സ് ആണെന്ന് പറയെട്ടെ..?. ഞാൻ അങ്ങനെ പറയുന്നതിൽ സഞ്ജുവിന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ.?" അവിടെയുള്ള സെക്യൂരിറ്റിയെ ചൂണ്ടി കാണിച്ചാണ് എലിസബത്ത് സഞ്ജുവിനോട് അങ്ങനെ ചോദിച്ചത്. സഞ്ജു ഇനി എന്ത് പറയും എന്ന് ആലോചിച്ചു. വന്നു ഇറങ്ങിയ ഉടനെ പറഞ്ഞതൊക്കെ ഇത്തിരി കൂടിപ്പോയി എന്നാ തോന്നുന്നത്. അവളുടെ മമ്മ മോർഡേൺ ആണ് മദാമ്മയെ പോലെ ആണ് അതുകൊണ്ട് അങ്ങനെ വേണം പോകാൻ. അങ്ങനെ അഭിനയിക്കണം എന്നൊക്കെ പറഞ്ഞത് കൊണ്ടാ.. ഇനി വേറെ വഴിയില്ല. വരുന്നത് വരട്ടെ എന്ന് തീരുമാനിച്ചുകൊണ്ട് സഞ്ജു പറഞ്ഞു. "അതിനെന്താ ഡിയർ.. ഞാൻ ഇവിടെ വന്നു ഇറങ്ങിയത് മുതൽ നമ്മൾ ഫ്രണ്ട് ആയി. അതുകൊണ്ട് ഈ സുന്ദരിയുടെ ബോയ് ഫ്രണ്ട് ആണ് ഞാൻ എന്ന് പറയുന്നതിൽ എനിക്ക് സന്തോഷം ആണ്. ആന്റിക്ക് ഇഷ്ടം ഉള്ളത് പറഞ്ഞോളൂ. നമ്മൾ ലവ് ബേർഡ്സ് ആണെന്നോ അതോ ആന്റിയുടെ കാമുകൻ ആണ് ഞാൻ എന്നോ എന്ത് വേണമെങ്കിലും പറഞ്ഞോളൂ. എനിക്ക് ഒരു പ്രശ്നവും ഇല്ല. " "എന്നാൽ ഞാൻ സഞ്ജു എന്റെ കാമുകൻ ആണെന്ന് പറയാം. അതാകുമ്പോൾ

💬 Comments

View all comments