Chapter Title : പ്രണയ സാഫല്യം 3 [VaSco]
നമുക്ക് ഫ്രീയായി ഇവിടെ മുഴുവനും നടക്കാലോ.." അങ്ങനെ പറഞ്ഞു ചിരിച്ചുകൊണ്ട് എലിസബത്ത് സെക്യൂരിറ്റി ഗാർഡിന്റെ അടുത്ത് കൊണ്ട് പോയി ബുള്ളറ്റ് നിർത്തിയ ശേഷം അയാൾക്ക് സഞ്ജുവിനെ പരിചയപ്പെടുത്തി. "ഇത് സഞ്ജു. എന്റെ ബോയ് ഫ്രണ്ട് ആണ്. സഞ്ജു ഇനി ഇവിടെ എന്റെ കൂടെയാണ് താമസിക്കാൻ പോകുന്നത്. " എലിസബത്ത് പറഞ്ഞത് കേട്ട് സെക്യൂരിറ്റി സഞ്ജുവിനെ നോക്കി ചിരിച്ചു. അങ്ങനെ പറഞ്ഞശേഷം എലിസബത്ത് ബുള്ളറ്റ് മുന്നോട്ട് എടുത്തു . പിന്നെ ഫ്ലാറ്റിന്റെ തൊട്ടുമുന്നിൽ ആയി കൊണ്ടുപോയി നിർത്തി. എന്നിട്ട് സഞ്ജുവിനോട് പറഞ്ഞു. "സഞ്ജു ഇവിടെ തന്നെ നിൽക്ക്. ഞാൻ നമ്മുടെ ഈ രഥം പാർക്ക് ചെയ്തിട്ട് വേഗം വരാം. " അതും പറഞ്ഞു എലിസബത്ത് സഞ്ജുവിന്റെ ട്രോളി ബേഗ് എടുത്ത് താഴെ വെച്ചു. സഞ്ജു മെല്ലെ അവിടെ ഇറങ്ങി കുപ്പിയും പിടിച്ചുകൊണ്ട് അങ്ങനെ തന്നെ നിന്നു. എലിസബത്ത് ബുള്ളറ്റ് പാർക്ക് ചെയ്യുന്നതും നോക്കി സഞ്ജു .അങ്ങനെ നിന്നു. താൻ സ്വർഗത്തിൽ ആണോ നരകത്തിൽ ആണോ എത്തിപ്പെട്ടത് എന്ന് നിശ്ചയം ഇല്ലാതെ. ഇനി എന്തൊക്കെ കാണേണ്ടി വരും എന്ന് അറിയാതെ. തുടരും. തുടരണോ.... 😜
💬 Comments
View all comments