0%

Chapter Title : പ്രണയ സാഫല്യം 9 [VaSco]

Author : VaSco Read All Parts 36K

ഇഷ്ട്ടമാ...എന്റെ സുന്ദരികുട്ടിയ എന്റെ മോളെ.. '"

അങ്ങനെ പറഞ്ഞ ശേഷം കൃഷ്ണ പ്രസാദ്  ജൂലിയുടെ നെറ്റിയിൽ ഉമ്മ വെച്ചു.

"സാർ."  പെട്ടന്ന് ആരോ വിളിക്കുന്നത് കേട്ട് ഇരുവരും മാറി.

ആരാടാ  ഇപ്പോൾ ഇങ്ങോട്ട്  കയറി  വന്നത്. ഒരു ലിപ്പ് ലോക്ക്  കൂടെ  കഴിഞ്ഞിട്ട്  വന്നാൽ  പോരായിരുന്നോ. നാശം  പിടിക്കാൻ  ആയിട്ട്. ജൂലി  മനസ്സിൽ  പറഞ്ഞു.

അയാൾ അകത്തു വന്നിട്ട് പറഞ്ഞു.

" സാർ. ഹെഡ് ഓഫീസിൽ നിന്ന്  വിളിച്ചിരുന്നു. ഹെഡ് ഓഫീസിൽ നിന്ന്  ആരൊക്കെയോ  ഇങ്ങോട്ട്  വരുന്നുണ്ടെന്ന്  പറഞ്ഞു.  സാറിനോട്  ഇവിടെ തന്നെ  ഉണ്ടാകണം  എന്ന്  പറയാൻ പറഞ്ഞു.  സാറിന്റെ മൊബൈലിൽ  വിളിച്ചിട്ട്  കിട്ടിയില്ല  എന്ന് പറഞ്ഞു. "

"ആ.  ശരി.  താൻ  പോയിക്കോ.  ഞാൻ  ഇവിടെ തന്നെ  കാണും. "  കൃഷ്ണ പ്രസാദ് പറഞ്ഞു.

അയാൾ  തിരിഞ്ഞു നടക്കുന്നതിനിടയിൽ  ജൂലിയെ  കണ്ടിട്ട്  ചോദിച്ചു.

"സാർ ഇത്  ആരാ ..?"

"ഹാ!  ഇത് എനിക്ക്  വളരെ  വേണ്ടപ്പെട്ട കുട്ടിയ.  കുറച്ചു  സമയം  ഇവൾ ഇവിടെ തന്നെ കാണും."  കൃഷ്ണ പ്രസാദ് പറഞ്ഞു

"ആണോ.. സാർ.  അപ്പോൾ  സാർ  തീരുമാനിച്ചോ..?"  ആയാൾ  വീണ്ടും ചോദിച്ചു.

" എന്ത്..  എന്ത്  തീരുമാനിച്ചോ  എന്ന്...? തനിക്ക് ഇത് എന്തൊക്കെയാ അറിയേണ്ടത്...?"

"

"അല്ല!  സാർ അത് .  ഇവിടെ പലരും  പറയുന്നത് കേട്ട്  സാർ  ഒരു  കല്ല്യാണം  കഴിക്കാൻ  തീരുമാനിച്ചോ  എന്ന് .  എങ്കിൽ  അത്  വളരെ  നന്നായി സാർ.  സാർ  പേര് എന്താ..?"

അയാൾ പറയുന്നത് കേട്ട് കൃഷ്ണ പ്രസാദിന് ഒരുപോലെ  ദേഷ്യവും  ചമ്മലും  വന്നു.

"താൻ  പോടോ. ഓരോ 

💬 Comments

View all comments