0%

Chapter Title : പ്രണയ സാഫല്യം 9 [VaSco]

Author : VaSco Read All Parts 36K

"മോളെ. ഒരു നിമിഷം  അവിടെ നിന്നെ. "

"എന്താ  അങ്കിൾ..? "

കൃഷ്ണ പ്രസാദ് ജൂലിയുടെ  അടുത്ത് വന്ന് തന്റെ പേഴ്സ് എടുത്തു  ജൂലിയുടെ കൈകിൽ കൊടുത്തിട്ട്  പറഞ്ഞു.

"ഇന്നാ  ഇത്  മോള് വെച്ചോ.  ഇതിൽ ആവശ്യതിന്  പണം  കാണും.  എത്ര വേണേലും  മോള്  എടുത്തോ..എന്നിട്ട്  ഉച്ച  സമയം  ആകുമ്പോഴേക്കും ഇങ്ങോട്ട്  പോര്. പിന്നെ  നമുക്ക് ഒരുമിച്ച്  എവിടെ എവിടെ  വേണേലും  പോകാം.  പിന്നെ!  മോള്  നടക്കാൻ നിൽക്കേണ്ട. ഓട്ടോ  പിടിച്ചു  പോയാൽ  മതി. എവിടെ  പോകാൻ  ആയാലും. "

തന്റെ  കൈയിൽ തന്ന  കൃഷ്ണ പ്രസാദിന്റെ  പേഴ്സിലേക്ക്  ജൂലി നോക്കി. പിന്നെ കൃഷ്ണ പ്രസാദിന്റെ മുഖത്തും. അപ്പോൾ  പ്രസാദ്  പറഞ്ഞു.

"പണം  തന്ന്  മോളെ  ഒഴിവാക്കുന്നതല്ല. എത്ര  പണം  തന്നിട്ടായാലും  വാങ്ങിയിട്ടായാലും  അങ്കിൾ  മോളെ  ഒഴിവാക്കില്ല.  മോളെ  അങ്കിളിന്  ഒരുപാട്  ഇഷ്ട്ടം  ആണ്.  മോളെ അങ്കിളിനു വേണം  എന്നും .

.  പക്ഷെ! മോള്  കേട്ടല്ലോ  അയാൾ  പറഞ്ഞത്.  ഇന്ന് ഇവിടെ  ആരൊക്കെയോ  വരുന്നുണ്ട്  പോലും . അപ്പോൾ  അങ്കിൾ  ഇവിടെ തന്നെ  വേണം . അതുകൊണ്ട് അങ്കിളിന് ഇപ്പോൾ  മോളുടെ  കൂടെ  വരാൻ  പറ്റില്ല.  അല്ലെങ്കിൽ  അങ്കിൾ  മോളുടെ കൂടെ  വന്നേനെ.  എവിടേക്ക്  ആയാലും."

കൃഷ്ണ പ്രസാദ് പറഞ്ഞത് കേട്ട് ജൂലിടെ കണ്ണ് നിറഞ്ഞു. അത് തുടച്ചിട്ട്  ആ പേഴ്സിൽ നിന്നും  അഞ്ഞൂറ് രൂപയുടെ ഒരു നോട്ട്  എടുത്തിട്ട്  പറഞ്ഞു.

"എത്ര  പണം  തന്നാലും  ഞാനും  അങ്കിളിനെ  വിട്ട്  പോകില്ല. എനിക്കും അങ്കിളിനെ  ഒരുപാട്  ഇഷ്ട്ടം  ആണ്.  എന്ത്  വില കൊടുക്കേണ്ടി  വന്നാലും  അതൊക്കെ 

💬 Comments

View all comments