Chapter Title : പ്രണയാർദ്രം [VAMPIRE]
പ്രണയാർദ്രം Pranayaardram | Author : Vampire

"നീ ഞങ്ങളുടെ മോളെ കണ്ടിട്ടുണ്ടോ...? "അവൾ ഇല്ലെന്ന ഭാവത്തിൽ തലയാട്ടി....
വൃദ്ധ കട്ടിലിൽ നിന്നെഴുന്നേറ്റ് പതുക്കെ പതുക്കെ
പുറത്തേക്ക് നടന്നു, പോകുന്നവഴിക്ക്
മേശയിലിരുന്ന കണ്ണടക്കയ്യിലെടുത്ത്
പിടിച്ചു....
അവൾ വൃദ്ധന്റെ തോളിൽ
തലവച്ചു കിടക്കുകയായിരുന്നു.. ചലനമറ്റ
കൃഷ്ണമണികൾ വിദൂരതയിലേക്ക്
നോക്കുന്നുണ്ട് ....
കവറുമായി വൃദ്ധ തിരിച്ചുവരുന്നത് അവൾ
അറിയുന്നുണ്ടായിരുന്നില്ല. വൃദ്ധ അവളുടെ
അടുത്ത് വന്നിരുന്നു. അവളുടെ നെറുകയിൽ
തലോടിക്കൊണ്ട് പറഞ്ഞു...
"ഇത് മുഴുവൻ അവളുടെ പടങ്ങളാണ്... "
വൃദ്ധന്റെ തോളിൽനിന്ന് അവൾ തലപൊന്തിച്ചു...
വൃദ്ധ കവറിൽനിന്നും ആൽബങ്ങളെല്ലാം കട്ടിലിലേക്ക് വച്ചു... ഒരെണ്ണം അവളുടെ കയ്യിലും വച്ചുകൊടുത്തു...
അവൾ അത് ഓരോന്നായി മറിച്ചുനോക്കി..... ജനിച്ചത് മുതലുള്ള ഫോട്ടോകൾ
ക്രമത്തിൽ വച്ചിട്ടുണ്ട് ആ ആൽബത്തിൽ.... മറയ്ക്കുംതോറും
പ്രായം കൂടുന്ന കട്ടി കുറയുന്ന ഫോട്ടോ..... ഇതിനിടയിലെപ്പോളോ വൃദ്ധയുടെ സ്വരം അവളുടെ ചെവിയിൽ പതിച്ചു......
"ഇതാണ് കൃഷ്ണ, ഞങ്ങളുടെ ഒരേയൊരു മോളായിരുന്നു......"
അവൾ ആൽബം മറിച്ചു കൊണ്ടിരുന്നു.....
"ഇരുപതുകൊല്ലം മുൻപ് മരിച്ചു " ആ അമ്മയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.....
അവൾ ആൽബത്തിൽനിന്ന് കണ്ണെടുത്ത് വൃദ്ധയുടെ മുഖത്തേക്ക് നോക്കി... അവളുടെ കരഞ്ഞുനീലിച്ച കണ്ണുകളിൽ അമ്പരപ്പ് പ്രകടമായിരുന്നു ....
വൃദ്ധ അവളുടെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുന്നുണ്ടായിന്നു....
ഇടറിയാണെങ്കിലും അവളുടെ നാവു ശബ്ദിച്ചു...
എങ്ങിനെ?....
ഒരുനിമിഷത്തെ മൗനമായിരുന്നു അതിനുത്തരം.. ആ നേർത്തമൗനത്തെ കീറിമുറിച്ചു ഒരു നെടുവീർപ്പിന്റെ അകമ്പടിയോടെ അതിനുത്തരം അവളുടെ ചെവിയിലേക്ക് വന്നെത്തി..
"കാൻസറായിരുന്നു.. ഇരുപത് കൊല്ലം ആയി ഞാനും മുത്തശ്ശനും ഒറ്റക്കായിട്ട്... "
വാക്കുകൾ ശൂന്യമായിത്തോന്നി അവൾക്ക്....
കോപത്തോടെ ജ്വലിച്ച മുഖത്തെ ചുവപ്പെല്ലാം മാഞ്ഞുപോയി....
എന്തു പറയണമെന്നറിയാതെ നിന്ന അവളുടെ മുഖത്ത് നോക്കി വൃദ്ധ തുടർന്നു....
"പതിനാറുവർഷത്തിനിടക്ക് ഒരിക്കൽപോലും നിനക്ക് അറിയണമെന്ന് തോന്നിയിട്ടില്ലേ, ഞങ്ങൾ നിന്റെ ആരാണെന്ന് .....
അറിയണമെന്ന് തോന്നിയിട്ടില്ലേ....?
"ഉം......."
"എന്നിട്ട് ഞങ്ങൾ ആരാണ് നിനക്ക്...? "
അവളുടെ മുഖത്ത് ഗൗരവഭാവം മാറിയിരുന്നില്ല.. എങ്കിലും അവൾക്ക് മിണ്ടാതെയിരിക്കുവാൻ കഴിയില്ലായിരുന്നു..
ഒരിക്കൽ അച്ഛനോട് ഞാൻ ചോദിച്ചിട്ടുണ്ട്.....
അന്ന് അച്ഛൻ പറഞ്ഞു മുത്തശ്ശിയും മുത്തശ്ശനും ആണെന്ന്....
ചെറുപ്പം മുതലേ കണ്ട് ഇഷ്ടപ്പെട്ടുപോയത് കൊണ്ട് പിന്നെ കൂടുതലൊന്നും അന്വേഷിചില്ല... അത് അച്ഛന് ഇഷ്ട്ടവുമല്ലായിരുന്നു.....
വൃദ്ധൻ അവളെ ചേർത്ത് പിടിച്ചു.....
"ഞങ്ങൾ നിനക്കാരുമല്ല, അതാണ് സത്യം."ഒരു നിമിഷത്തെ മൗനത്തിനുശേഷം ആ വൃദ്ധൻ തുടർന്നു.....
"നിന്റെ അച്ഛനെപോലെ വേറെ ആരെയും ഞാൻ കണ്ടിട്ടില്ല മോളെ....
അച്ഛനെമാത്രല്ല അമ്മയെപോലെയും. അവനെ
ഞങ്ങൾ ആദ്യമായി കാണുന്നത് കൃഷ്ണയെ ചോദിച്ച്
💬 Comments
View all comments