Chapter Title : പ്രണയാർദ്രം [VAMPIRE]
ഇവിടെവന്നപ്പോളാണ്....."
അവളുടെ മുഖത്തമ്പരപ്പ് പടർന്നു......
"അച്ഛന്റെ ലൗവ്വറായിരുന്നോ ചേച്ചി....?
ഗൗരവംപൂണ്ട വൃദ്ധന്റെ മുഖം ചിരിനിറക്കാൻ
ശ്രമിക്കുന്നുണ്ടായിരുന്നു ആ സമയം....
ഇരുപത്തൊന്നുകൊല്ലം പിന്നിലേക്ക് ആ വൃദ്ധൻ
സഞ്ചരിച്ചു.. ആ ഓർമകളിൽ ഇന്നും തെളിഞ്ഞുകിടക്കുന്നുണ്ട്......
അന്ന് നല്ല മഴപെയ്യുന്നുണ്ടായിരുന്നു.....
ശക്തമായ മഴയിൽ മുറ്റത്ത ചെടികൾ
ആടിയുലയുന്നത് അവ്യക്തമായേ കാണുന്നുണ്ടായിരുന്നുള്ളു.....മുറ്റത്തെ ഗേറ്റ് തുറന്ന് രണ്ടുപേർ വരുന്നത്
അവ്യക്തമായി കാണാമായിരുന്നു..... അടുത്തുവരും തോറും മനസ്സിലായി വരുന്നുണ്ടായിരുന്നു അത് ഒരാണും
പെണ്ണുമാണെന്ന്....
അവർ വീട്ടിലേക്ക് കയറിവരുന്നത് നാലുപേർ
നോക്കിനിൽക്കുന്നുണ്ട്. ഒന്ന് അച്ഛനാണ്, അച്ഛൻ ഉത്തരത്തിൽ കൈപിടിച്ചു മഴയിലേക്ക് നോക്കിനില്കുന്നുണ്ട്.... തൊട്ടടുത്തായി
അമ്മ തിണ്ണയിലിരിക്കുന്നുണ്ട്.... കാറ്റത്തു മഴ ഉമ്മറത്തേക്ക് വരുന്നത് അവർ കാര്യമായി എടുക്കുന്നുണ്ടായില്ല....
ഉമ്മറത്ത് കസേരയിലായി ചെറിയച്ഛനും ചെറിയമ്മയും ഇരിക്കുന്നുണ്ട്....
ഞായറായതുകൊണ്ട് വെറുതെ വന്നതാണവർ...
അവരുടെ മുന്നിലേക്കായി അവൾ ഉമ്മറത്തേക്ക്
ഓടിക്കയറി.. അവൻ മഴകൊള്ളാതെ പടിയിലേക്ക് കയറിനിന്ന് കുടച്ചുരുക്കി...... മാതാപിതാക്കളുടെ മുഖത്ത്
അനിഷ്ടഭാവം നിറഞ്ഞുനില്കുന്നുണ്ടായിരുന്നു അപ്പോൾ......
അമ്മയുടെ ചോദ്യത്തിൽ നിന്ന് അത് വ്യക്തമായി
മനസിലാവുന്നുണ്ടായിരുന്നു.......
"നിനക്ക് മഴ മാറിയിട്ട് വന്നാൽ മതിയായിരുന്നില്ലേ......?
"അമ്മ മിണ്ടാതെ നിക്ക്" എല്ലാവരുടെയും മുന്നിൽ
വച്ചുള്ള ചോദ്യം അവൾക്ക് ഇഷ്ടപ്പെട്ടില്ല.....
"ഇതാരാ? ""അമ്മ വിടാനുദ്ദേശമില്ലായിരുന്നു.....
"ഇതെന്റെ സീനിയറായിരുന്നു അമ്മേ"
അമ്മയുടെ മുഖം മൂടിക്കെട്ടിയ കാർമേഘം പോലെ നിന്നു.....
എങ്കിലും അവർ ആഥിത്യ മര്യാദ മറന്നിരുന്നില്ല...
"മോൻ കയറിയിരിക്ക്... "
അച്ഛൻ ഒരു കസേരയെടുത്ത് അതിഥികളുടെ അടുത്തായിട്ടു.... അവൻ കസേരയിൽ ചെന്നിരുന്നു.....
"എന്താ പേര്? "ചെറിയച്ഛന്റെ വകയായിരുന്നു ചോദ്യം....
അഖിൽ....
"എന്താ ചെയ്യുന്നേ ഇപ്പോൾ...? "
ഞാൻ മദ്രാസിൽ ഒരു ലോജിസ്റ്റിക് കമ്പനിയിലാണ്......
ആ സമയം അമ്മ അടുക്കളയിൽ പോയി അവനു ചായ കൊണ്ട് കൊടുത്തു.....
സമയം പോകും തോറും മഴയ്ക്ക് ശക്തിയേറിവന്നു.....
"മഴമാറുന്ന ലക്ഷണമില്ലെന്ന് തോന്നുന്നു... മോൻ വേണമെങ്കിൽ ഈ കുടകൊണ്ട് പൊക്കോളൂ.. "
വേണ്ട അച്ഛാ, നാളെ ഞാൻപോകും. കുട തിരിച്ചു തരാൻ കഴിയുമെന്ന് തോന്നുന്നില്ല എനിക്ക്....
ഞാൻ വന്നത് വേറെ ഒരുകാര്യം പറയാനാണ്..... ഞങ്ങൾ തമ്മിൽ ഇഷ്ട്ടത്തിലാണ്........
നിങ്ങളോട് ഇത് നേരിട്ട് തന്നെ പറയണമെന്ന് എനിക്ക് തോന്നി
അതുകൊണ്ട്......
അവൾ അമ്മയുടെ അടുത്തേക്കായി നീങ്ങിനിന്നു.......
എല്ലാവരും കുറച്ചുനേരം അവളെ തന്നെ നോക്കിനിന്നു.......
അവൻ തുടർന്നു......
ഇതിന്റെ പേരിൽ അവളെ ഒന്നും ചെയ്യരുത്...... നിങ്ങൾക്ക് ഇഷ്ടം ആണെങ്കിൽ മാത്രം സമ്മതിച്ചാൽ മതി......നിങ്ങളും
കൂടി ഇല്ലാതെ ഞങ്ങൾക്ക് ഒരു ജീവിതം വേണ്ട....
ചെറിയച്ഛനും ചെറിയമ്മയും മുഖത്തോട് മുഖം നോക്കി.....
അമ്മ അവളെ രൂക്ഷഭാവത്തോടെ നോക്കി....
💬 Comments
View all comments