Chapter Title : പ്രണയാർദ്രം [VAMPIRE]
എല്ലാം കുറച്ചു നാളെ കാണൂ, എല്ലാവർക്കും അവരവരുടെ
തിരക്കുകളാണ്....... വരവൊക്കെ ആദ്യം മാസത്തിലായി പിന്നെ പിന്നെ ഓണത്തിനും വിഷുവിനും വന്നാലായി.....
"നിന്നെ ഞങ്ങൾക്ക് കിട്ടിയില്ലേൽ വിഷമിച്ച് അവസാനിച്ചേനെ ഈ ജീവിതം......"
ആ സമയം ദൂരെ ഉദിച്ചു നിൽക്കുന്ന ആ നക്ഷത്രത്തിന് തിളക്കം കൂടുന്നത് പോലെ തോന്നി അവൾക്ക് .......
അവൾ മുത്തശ്ശിയെ നോക്കി..... മുത്തശ്ശി അവളെ തന്നെ നോക്കി കിടക്കുകയാണ്,
കണ്ണൊക്കെ നിറഞ്ഞൊഴുകുന്നുണ്ട്.....അവളുടെ മനസിന്റെ ഭാരം കൂടുന്നത് പോലെ തോന്നി... എന്തു പറയണമെന്ന് അവൾക്കറിയില്ലായിരുന്നു...
"മുത്തശ്ശി കരയല്ലേ................ ഞാനില്ലേ.......... ഒറ്റക്കാക്കി പോവില്ല " അവൾ മുത്തശ്ശിയുടെ കണ്ണുനീർ തുടച്ചു നെഞ്ചിൽ തലവച്ചു കിടന്നു.....
കുറച്ച് സമയത്തിന് ശേഷം മുത്തശ്ശി പറഞ്ഞു
തുടങ്ങി......
ഒരിക്കൽ നിന്റെ അമ്മയോട് ചോദിച്ചിട്ടുണ്ട് , ഒരിക്കലെങ്കിലും ഞങ്ങളോടും അഖിലിനോടും ദേഷ്യം തോന്നിയിട്ടില്ലേന്ന്.........?
മുത്തശ്ശി ആ ദിവസം ആലോചിച്ചെടുത്തു.....
അന്ന് നിന്റെ രണ്ടാമത്തെ പിറന്നാളായിരുന്നു. അത്താഴം കഴിഞ്ഞ് പത്രം കഴുകയാണ് ഞാനും കാവ്യയും.......
കാവ്യമോളെ നിനക്ക് ഞങ്ങളോട് എപ്പോളെങ്കിലും ദേഷ്യം തോന്നീട്ടുണ്ടോ........? അവളോട് ഞാൻ ചോദിച്ചു ആദ്യമായും അവസാനമായും.....
"മതി " മാളു മുത്തശ്ശിയെ പറയാൻ സമ്മതിച്ചില്ല....."
അച്ഛനും അമ്മയ്ക്കും വിഷമയിണ്ടാവോ.......?
മുത്തശ്ശി മറുപടി ഒന്നും പറഞ്ഞില്ല......
അവൾ ജനലിലേക്ക് തിരിഞ്ഞു നോക്കി........ അപ്പോൾ അവളെ നോക്കി കൺചിമ്മാൻ
ആ നക്ഷത്രം ഉണ്ടായിരുന്നില്ല...........................
നേരം വെളുക്കും വരെ അവൾ
കഴിഞ്ഞതെല്ലാം ആലോചിച്ച് കിടന്നു.........
ഒരു ദിവസം കഴിഞ്ഞ് പോയി........................
സമയം രാവിലെ ആറായിരിക്കുന്നു............. പുറത്ത് വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേൾക്കുന്നുണ്ട് .......
മാളു എണീറ്റു ചെന്ന് ജനലിലൂടെ
പുറത്തേക്ക് നോക്കി.. അച്ഛനും അമ്മയും ആണ്..
ജനലിലൂടെ അവൾക്ക് കാണാമായിരുന്നു......., കണ്ണീർ തുടച്ച് അമ്മയുടെ
നെറുകയിൽ ചുംബിക്കുന്ന അച്ഛനെ.................!
******†********†***********
💬 Comments
View all comments