Chapter Title : പ്രണയാർദ്രം [VAMPIRE]
സ്നേഹമല്ലേ........?
സ്വന്തം ആഗ്രഹങ്ങൾക്കൊപ്പം ഇഷ്ട്ടപെടുന്നവരുടെ ആഗ്രഹങ്ങൾക്ക് വിലകൊടുക്കുന്നതും സ്നേഹമല്ലേ.............
അവനറിയാമായിരുന്നു ഇനി അവളില്ലെന്ന്........
അവളെ ആലോചിച്ച് ജീവിതം കളയാണമായിരുന്നോ.............?
ആവൻ കൃഷ്ണയെ ആലോചിച്ച് വേറെ ഒരു ജീവിതം സ്വീകരിച്ചില്ലെങ്കിൽ എത്രപേർ വിഷമിക്കുമായിരുന്നു.......
അവന് കൂടെ ഉള്ളവരുടെ സന്തോഷമാണ് വലുത്.........
മോളുടെ കാര്യത്തിലും അങ്ങിനെതന്നെയാണ് ..
"എന്നിട്ടാണോ അച്ഛൻ എന്നെ ചീത്ത പറഞ്ഞത്.. ഇവിടെ കൊണ്ടാക്കിയത്....? എന്റെ കാര്യത്തിൽ അച്ഛന് സ്നേഹം ഇല്ല, ദേഷ്യം ആണ് എന്നോട്....
അവൾ തിരിഞ്ഞു കിടന്നു.. ജനലിലൂടെ പുറത്തേക്ക് നോക്കി, അങ്ങ് ദൂരെ ആകാശത്ത് മേഘങ്ങൾ ചന്ദ്രനെ മറച്ചുകൊണ്ട്
അതിവേഗത്തിൽ നീങ്ങുന്നുണ്ടായിരുന്നു...
ആ ഇരുണ്ട ആകാശത്തിലും ഒരു നക്ഷത്രം മാത്രം തിളങ്ങി നിൽക്കുന്നത് അവൾ കണ്ടു..... അവളതിനെ തന്നെ നോക്കി കിടന്നു... അവളെ
നോക്കി ആ നക്ഷത്രം കണ്ണുചിമ്മുന്നുണ്ടായിരുന്നു ...... അവളോട്
എന്തോ പറയുന്നത് പോലെ......
അവളുടെ ശ്രദ്ധ കീറിമുറിച്ച് മുത്തശ്ശിയുടെ തലോടൽ വന്നെത്തി........
"അച്ഛനും അമ്മേം അല്ലാണ്ട് ആരാ മോളെ ശകാരികേണ്ടത്........
തെറ്റുകണ്ടാൽ തിരുത്തേണ്ടത് അവരുതന്നെയല്ലേ....................?
സ്നേഹം ഉള്ളോരല്ലേ നമ്മളോട് ദേഷ്യപ്പെടൂ....? അത് നീ നന്നായി കാണാനുള്ള ആഗ്രഹം കൊണ്ടല്ലേ......?
ഈ പ്രായത്തിൽ നീ പഠിക്കണം.......
ജോലി ഉണ്ടാക്കണം. എന്നിട്ടൊക്കെ അല്ലെ
കല്യാണം........പെണ്മക്കളുള്ള എല്ലാ അച്ഛൻ അമ്മമാർക്കും പേടി ഉണ്ടാവും......
നീ വാർത്ത കാണുന്നില്ലേ, ആരെ വിശ്വസിക്കണം
ആരെ അവിശ്വസിക്കണം എന്നറിയാത്ത കാലമാണ്....... എന്നിട്ടും അച്ഛനും അമ്മയും എന്നെങ്കിലും നീ പറഞ്ഞത് വിശ്വസിക്കാതിരുന്നിട്ടുണ്ടോ........?
നിന്റെ ഫോൺ നോക്കാനോ കംപ്യൂട്ടർ നോക്കാനോ അവർ വരാറുണ്ടോ.......?അവർക്ക് സ്വന്തം മക്കളെ അത്രേം വിശ്വാസമാണ്........ അവർ ഒരിക്കലും പറ്റിക്കില്ലെന്നുള്ള വിശ്വാസം.......
നിന്നെ വളർത്താനുള്ള അവരുടെ കഷ്ട്ടപ്പാട് നീ
കാണുന്നുണ്ടെന്ന വിശ്വാസം......... മക്കൾ ഇറങ്ങിപോയാലും ഇട്ടിട്ട് പോയാലും അവർക്ക് നിങ്ങളെ കാണാതിരിക്കാൻ പറ്റില്ല......
പത്തു മാസം വയറ്റിൽ ചുമന്ന അമ്മയല്ലേ, പതിനേഴുകൊല്ലം കൊല്ലം കഷ്ട്ടപ്പെട്ട് വളർത്തിയ അച്ഛനല്ലേ. തിരിച്ച് ഒന്നും ആഗ്രഹിക്കാതെ സ്നേഹിക്കാൻ അവർക്കല്ലാണ്ട് വേറെ
ആർക്കാണ് പറ്റുന്നത്.........?
മുത്തശ്ശി അവളെ തലോടി കൊണ്ടിരുന്നു....... അവളുടെ നിറഞ്ഞ കണ്ണുകൾ അപ്പോൾ കൊടും വേനലിൽ നിറഞ്ഞ തടാകംപോലെ നിന്നു......
മുത്തശ്ശി തുടർന്നു.......
നിന്റെ അച്ഛന്റെ കല്യാണത്തിന് ഞങ്ങളുടെ കാലുതൊട്ട് അനുഗ്രഹം വാങ്ങിയത് ഞങ്ങൾക്ക് മറക്കാൻ പറ്റില്ല.....
അന്ന് തൊട്ടാണ് ഞങ്ങൾക്ക് മനസിലായത് അവൻ ഞങ്ങളെ എത്ര ഇഷ്ടപ്പെടുന്നുണ്ടെന്ന്, അല്ല കൃഷ്ണയെ എത്ര ഇഷ്ട്ടപ്പെട്ടിരുന്നെന്ന്.....
നീ ഉണ്ടായേപ്പിന്നെ ഞങ്ങളുടെ അടുത്ത് മാസത്തിൽ ഒരിക്കൽ താമസിക്കാൻ വരും.......
കൃഷ്ണ പോയികഴിഞ്ഞപ്പോൾ ഞങ്ങളുടെ
കൂടെപ്പിറപ്പുകളുടെ മക്കൾ ഉണ്ടാകുമെന്നാണ് വിചാരിച്ചത്.....
💬 Comments
View all comments