0%

Chapter Title : പ്രണയാർദ്രം [VAMPIRE]

Author : VAMPIRE Read All Parts 167
ഒരു മറുപടിയും ഉണ്ടായിരുന്നില്ല........ "എങ്ങിനാടീ പൊട്ടി ഞാനാണെന്ന് മനസിലായേ.. " "വേറെ ആരാടാ എന്റെ കൈ ചേർത്ത് പിടിക്കാനുള്ളത്......." അവളുടെ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു..... കണ്ണുകൾ തുറക്കാൻ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.. എങ്കിലും അവൾ അവന്റെ കൈ മുറുകെ പിടിച്ചു... എല്ലാവരും മുഖത്തോട് മുഖം നോക്കി.....
അവൾ തുടർന്നു...... എനിക്ക് പറ്റുന്നില്ലടാ, തലേടെ ഉള്ളിൽ വെട്ടിപൊളിയാ. എന്നെകൊണ്ട് പറ്റുന്നില്ലടാ....... അവനും അവളുടെ കൈ മുറുകെ പിടിച്ചു........ "ഇതൊക്കെ ഇപ്പോ മാറും...... അതിനല്ലേ മരുന്നൊക്കെ കഴിക്കണേ....." "ഞാൻ മരിക്കാൻ പോവാണെന്നു തോന്നാടാ..... പേടിയാവുന്നു........... എനിക്ക് മരിക്കണ്ട , ഞാൻ മരിച്ചാൽ അമ്മേം അച്ഛനും ഒറ്റക്കാവും.... എനിക്ക് മരിക്കണ്ട...." "അവൻ അവളുടെ കവിളിൽ ഉമ്മ വച്ചു........ 'മിണ്ടാതെ കിടക്ക്‌ ഒന്നും ഉണ്ടാവില്ല,.. നീ ഇനിയും കൊറേ കാലം ജീവിക്കും.... " ഈ പ്രാവശ്യം അവനെ ചവിട്ടാനും ആരും ഉണ്ടായിരുന്നില്ല........ എല്ലാവരും അവനെ നോക്കി നിൽക്കുന്നുണ്ട്...... അവൻതുടർന്നു.......... "നീ ഉറങ്ങിക്കോ....... " "പറ്റുന്നില്ലടാ. തലയുടെ ഉള്ളിലൊക്കെ എന്തോപോലെ...... " "കണ്ണടച്ച് കിടക്ക്...... ഉറക്കം വരും........... അവൾ അവന്റെ അടുത്തേക്ക് തിരിഞ്ഞു കിടക്കാൻ ശ്രമിച്ചു........ അവൾക്ക് അതിനു കഴിയുന്നുണ്ടായിരുന്നില്ല......... മുഖത്തെ ഭാവങ്ങൾ കണ്ടാലറിയാം അവൾ എത്ര വേദന അനുഭവിക്കുന്നേണ്ടെന്ന്....... "നീ എന്താ കാണിക്കുന്നേ , അനങ്ങാതെ കിടന്നേ അവിടെ..... " അവൻ അവളെ ശകാരിച്ചു..... "എന്നെ വിട്ട് പോവല്ലേടാ....." "ഇല്ലാടി, നീ ഉറങ്ങിക്കോ... ഞാൻ ഇവിടെ ഉണ്ടാവും........." അവൾ അവന്റെ കൈ ചേർത്തു പിടിച്ച് പതിയെ നിദ്രയിലാണ്ടു........ ഇറങ്ങിയതിന് ശേഷം അവൻ ആ മുറിയിൽ നിന്നും പതിയെ കണ്ണുകൾ തുടച്ച് പുറത്തേക്ക് നടന്നു .... ആ നിമിഷം അവിടെ എന്തെന്നില്ലാത്ത നിശബ്ദത പടർന്നു..... വലിയൊരു നിലവിളിക്ക് മുൻപ് ഉണ്ടായ ശാന്തത... മുത്തശ്ശി തുടർന്നു....... "ആ ഉറക്കത്തിൽ നിന്നവൾ പിന്നെ എണീറ്റിട്ടില്ല..." അവൾ പോയിട്ട് മൂന്ന് നാല് മാസം കഴിഞ്ഞാണ്
അഖിൽ ഞങ്ങളെ പിന്നെ കാണാൻ വരുന്നത്.....പിന്നീട് ഇന്നുവരെ അവൻ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു സ്വന്തം മോനായി തന്നെ...... "ചേച്ചീനെ ഇത്രയധികം ഇഷ്ടപെട്ടിട്ട് പിന്നെ എങ്ങിനാ അച്ഛന് വേറെ ഒരു പെണ്ണിനെ കല്യാണം കഴിക്കാനും , സന്തോഷായി ഇരിക്കാനും പറ്റിയത്.. ഇതെങ്ങിനാ സ്നേഹം ആവുന്നേ......ഒരാൾ ഇല്ലാണ്ടായാൽ നഷ്ട്ടപെടുന്നതാണോ സ്നേഹം..." അവളുടെ ചോദ്യത്തിന് തീരെ മൂർച്ച ഉണ്ടായിരുന്നില്ല..... അവൾ മറുപടിക്കായി കാത്തിരുന്നു... "ഇനി വരാത്ത ആൾക്ക് വേണ്ടി ജീവിതം കളയുന്നതാണോ സ്നേഹം..." അല്ല മോളെ , ഒരിക്കലും അതല്ല സ്നേഹം........ ഇഷ്ടപെട്ടവരുടെ സന്തോഷത്തിനുവേണ്ടി ജീവിക്കുന്നതും

💬 Comments

View all comments