0%

Chapter Title : പ്രണയാർദ്രം [VAMPIRE]

Author : VAMPIRE Read All Parts 166
എന്നെകൊണ്ട് പറ്റണതൊക്കെ ഞാൻ ചെയ്തിട്ടുണ്ട് നിങ്ങൾക്കുവേണ്ടി... എപ്പോഴെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടേൽ ക്ഷമിക്കണം എന്നോട്.... എന്റെ ജീവിതത്തിൽ അഖിലിനെ മാത്രേ വേണമെന്ന് ആഗ്രഹിച്ചിട്ടുള്ളു..... നിങ്ങൾക്കത് ഇഷ്ടം ഇല്ലാത്തതുകൊണ്ട് എനിക്ക് അതും വേണ്ടാർന്നു..... പാവം...അവൻ നിങ്ങളെ സ്വന്തം അച്ഛനേം അമ്മേനേം പോലെ കണ്ടിട്ടുണ്ടായേ.... നിങ്ങൾ കൊറേ സ്നേഹം കൊടുക്കുമെന്ന് സ്വപനംകണ്ട ആളായിരുന്നു അവൻ....... എന്തിനാ അച്ഛാ അവനെ വാക്കുകൾകൊണ്ട് കുത്തികീറിയെ.......? എന്തിനാ അവനെ ചവിട്ടിയെ.....? എന്തു തെറ്റാ അവൻ ചെയ്തെ......? എന്നെ സ്നേഹിച്ചതോ...? സ്നേഹിച്ച പെണ്ണിനെ വീട്ടിൽ വന്നു ചോദിച്ചതോ.? "അവനുണ്ടായിരുന്നേ എന്നെ ചേർത്ത് പിടിച്ചേനെ.. ഒരിക്കലും എന്നെ ഇട്ടിട്ടുപോവില്ലാർന്നു........... അത്രേം ഇഷ്ടമായിരുന്നു എന്നെ....... എന്നെ ഒരിക്കലും ഒറ്റക്കാക്കില്ലായിരുന്നു...." അവൾ കട്ടിലിലേക്ക് കിടന്നു.. അപ്പോളും അവൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു..... "പൊയ്ക്കോട്ടേ ഞാൻ കൂടെ ഉണ്ടായിരുന്നെങ്കിൽ ഇപ്പോ ഞാൻ അവനു ഭാരം ആയേനെ.... അവൻ സന്തോഷായി ജീവിക്കട്ടെ....." അച്ഛനും അമ്മയും എല്ലാം കേട്ടുകൊണ്ടിരുന്നു.... അവർക്ക് മറുപടി ഉണ്ടായില്ല. അവളുറങ്ങും വരെ അവളുടെ നെറ്റിയിൽ തലോടി കൊണ്ടിരുന്നു അമ്മ.... ഉറങ്ങിക്കഴിഞ്ഞും അവളുടെ മുഖം വേദനകൊണ്ട് പുളയുന്നത് കാണാമായിരുന്നു........
മുടി ഇല്ലാത്ത തലയിൽ തലയോട്ടിവച്ചു തുന്നിയ പാടുകളും തെളിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു....."അന്ന് ഇറക്കി വിട്ട് കഴിഞ്ഞ് പിന്നെ അച്ഛനും ചേച്ചിയും കണ്ടിട്ടില്ലേ.....? " കുറച്ചു നേരത്തേക്കെങ്കിലും മാളു എല്ലാം മറന്നുപോയി.... അവളുടെ മുഖത്ത് അച്ഛന്റെ കഥ കേൾക്കാനുള്ള ആകാംഷ കാണാമായിരുന്നു...... "മൂന്നാമത്തെ ഓപ്പറേഷൻ കഴിഞ്ഞ് അവളെ റൂമിലേക്ക് മാറ്റി ഒരാഴ്ച്ച കഴിഞ്ഞ് അവൻ വന്നിരുന്നു...... " "അവൻ വരുന്നതും നോക്കി ഇരിക്കുകയാണെന്ന് തോന്നുന്നു ദൈവം......... അവൻ പോയപ്പോൾ ദൈവം അവളെയും കൊണ്ടുപോയി......" അവൾ മുത്തശ്ശിയുടെ നെഞ്ചിലേക്ക് ചേർന്ന് കിടന്നു...... മുത്തശ്ശി ആ ദിവസം ഓർമിച്ചു...... അന്നും നല്ല മഴപെയ്യുന്നുണ്ടായിരുന്നു പുറത്ത്... ഐസിയുവിൽ നിന്ന് റൂമിലേക്ക് മാറ്റുന്ന ദിവസമായിരുന്നു അന്ന് ..... അവളെ റൂമിലേക്ക് മാറ്റികഴിഞ്ഞ്, അവിടെ ഉണ്ടായ ബന്ധുക്കളെല്ലാം തിരിച്ചുപോയിരുന്നു....... അവൻ മുറിയിലേക്ക് കടന്നു വന്നപ്പോൾ അമ്മയും അച്ഛനും ചെറിയച്ഛനും ചെറിയമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളു അന്നും....... അവൻ ആരെയും വകവെക്കാതെ അവളുടെ അടുത്തുണ്ടായിരുന്ന കസേരയിൽ ഇരുന്നു......... അവൾ ഉറങ്ങുകയായിരുന്നു. കുറെ നേരം അവളെ നോക്കിയിരുന്നശേഷം അവൻ അവളുടെ കൈചേർത്ത് പിടിച്ചു.......... അന്ന് അവരാരും അവനെ കുത്തിനോവിക്കാനോ തല്ലാനോ ഉണ്ടായിരുന്നില്ല. അവരെല്ലാം അവനെതന്നെ നോക്കിയിരുന്നു........ "നീ വന്നു അല്ലേടാ............. " അവൾ കണ്ണുകൾ തുറന്നിരുന്നില്ല............ എല്ലാവരും അത്ഭുതപെട്ട ഒരുനിമിഷം ആയിരുന്നു അത്......... ഓപ്പറേഷൻ കഴിഞ്ഞിട്ട് ഒരഴിച്ച് കഴിഞ്ഞു..... ഒരാഴ്ചയും അവൾ കണ്ണുതുറന്നില്ല..... ഒന്നിനും

💬 Comments

View all comments