0%

Chapter Title : പ്രണയാർദ്രം [VAMPIRE]

Author : VAMPIRE Read All Parts 165
മനസാക്ഷി ആണ് മോളെ തീരുമാനിക്കേണ്ടത്. ശരിയും തെറ്റൊന്നും ആരെ കൊണ്ടും നിർവചിക്കാൻ പറ്റില്ല..... നിന്റെ അച്ഛൻ നിന്നെ മുഴുവൻ സ്വാതന്ത്രം തന്നല്ലേ വളർത്തിയത്.. അപ്പോൾ അച്ഛനോട് നിന്റെ ഇഷ്ടങ്ങൾ മറച്ചുവെക്കാൻ പാടുണ്ടോ...? എന്നിട്ടും നീ അങ്ങനെ ചെയ്തപ്പോൾ അച്ഛനു എന്തുമാത്രം വിഷമായിട്ടുണ്ടാവും....... അച്ഛനു നിന്നോടുള്ള ഇഷ്ടം കൊണ്ടല്ലേ നിന്നെ ശകാരിച്ചത്...... അതിന് നീ അച്ഛനേം അമ്മേനേം വേണ്ടെന്ന് പറഞ്ഞതും , അവരോട് ദേഷ്യപ്പെട്ടതും , അവരെ കുറ്റം പറഞ്ഞതൊക്കെ ശരിയാണോ എന്ന് നിന്റെ മനസാക്ഷിയോട് നീ തന്നെ ചോദിച്ചു നോക്ക്.... നിന്നോട് അത്രേം ഇഷ്ട്ടമുള്ള ആളാണ് നിന്റെ കാമുകനെങ്കിൽ നിന്റെ അവസ്ഥ അറിയാൻ അവൻ ശ്രമിച്ചേനെ...... അവൻ വീട്ടിക്ക് വന്നു നിങ്ങടെ ഇഷ്ട്ടം തുറന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ സമ്മതിച്ചേനെ അവനു നിന്നെ ജീവിനാണെന്ന്....... നമ്മൾ ചെയ്യുന്ന കാര്യത്തിൽ സത്യം ഉണ്ടെങ്കിൽ ആരെയും പേടിക്കണ്ട ആവശ്യം ഇല്ല..... അവനു പ്രണയം അല്ല മോളെ, മുത്തശ്ശിടെ പത്തറുപത് കൊല്ലത്തെ അനുഭവത്തീന്ന് പറയണതാ......... അവൻ അച്ഛനെ പേടിച്ച് വരാതിരിക്കുന്നതാ മുത്തശ്ശി.... അവന് എന്നെ ഭയങ്കര ഇഷ്ട്ടാ..... "സ്നേഹം ആണെങ്കിൽ പേടിക്കണ്ട ആവശ്യം എന്തിനാ മോളെ....? അവനറിയാം അവൻ ചെയ്തത് ശരിയല്ലെന്ന്..... നിന്റെ അനുജത്തി ഇങ്ങിനെ നടക്കുന്നത് കണ്ടാൽ നീ എങ്ങിനെ പ്രതികരിക്കുമെന്ന് ആലോചിച്ച് നോക്ക്....? അവൾ മറുപടിയൊന്നും പറഞ്ഞില്ല......... പറഞ്ഞതൊന്നും ഇഷ്ടപ്പെട്ടില്ലെന്ന മട്ടിൽ മറുവശത്തേക്ക് മറിഞ്ഞു കിടന്നു........ "മോളെ, അച്ഛൻ ഒരിക്കലും തെറ്റായ തീരുമാനം എടുക്കില്ല എന്നെനിക്ക് ഉറപ്പുണ്ട്. അവനാണ് ഞങ്ങൾക്ക് സ്നേഹം എന്താണെന്ന് കാണിച്ചുതന്നത്..... സ്നേഹത്തിന്റെ മുമ്പിൽ ഞങ്ങളെ എല്ലാവരെയും തോല്പിച്ചവനാണ് അവൻ......." മുത്തശ്ശി അവളുടെ തലയിൽ പതുക്കെ തലോടി കൊണ്ടിരുന്നു........... കൃഷ്ണ ഒരുപാട് വേദന അനുഭവിച്ചിട്ടുണ്ട്. നിന്റെ അച്ഛൻ വീട്ടിൽ വന്നു ചോദിച്ചിട്ട് ആറുമാസം ആകുമ്പോളേക്കും അവളുടെ കല്യാണം ഉറപ്പിച്ചതാണ്, മോതിരം മാറിയതാണ്....... അവൾക്ക് കാൻസറാണെന്ന് അറിഞ്ഞപ്പോൾ
അവളെവേണ്ട അവർക്ക്.......മൂന്ന് പ്രാവശ്യം ശസ്ത്രക്രിയ നടത്തിയതാണ് അവൾക്ക്....... രണ്ടാമത്തെ ശസ്ത്രക്രിയ കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞപ്പോൾ അറിഞ്ഞു അവൾക്ക് ഇനിയും ശസ്ത്രക്രിയ വേണ്ടിവരുമെന്ന്... അവൾ എന്നേം അച്ഛനേം കെട്ടിപിടിച്ച് കരഞ്ഞു അന്ന് .... ജീവിതം കഴിയാറായപോലെ ആയിരുന്നു അവളുടെ സംസാരം..... അന്നാണ് അവള് നിന്റെ അച്ഛനെ എത്രത്തോളം ഇഷ്ടപ്പെടുന്നുണ്ടെന്ന് മനസിലായത്..... മുത്തശ്ശിയുടെ മുന്നിൽ ആ ദിവസം വീണ്ടും നടക്കുന്നത്പോലെ തോന്നി........ അവൾ അച്ഛനെ കെട്ടിപിടിച്ചു ആശുപത്രി മുറിയിൽ ഇരുന്നു കരയുകയാണ്........ നിറഞ്ഞാഴുകിയ കണ്ണീരുമായി അവൾ അവരോട് പറഞ്ഞു അച്ഛനേം അമ്മേനേം എനിക്ക് ഒരുപാട് ഇഷ്ടാണ്......

💬 Comments

View all comments