Chapter Title : പ്രണയാർദ്രം [VAMPIRE]
"നിന്റെ വീടെവിടാ? " അച്ഛൻ ചോദിച്ചു.....
"വലിയറമ്പിൽ, ഗാന്ധിപ്രതിമക്ക് അടുത്താണ്... "
"എന്താ അച്ഛന്റെ പേര്? "
ഗോപാലൻ.....
ഏത്, അരക്ക് താഴെ തളർന്നുകിടക്കുന്ന തട്ടാൻ ഗോപാലനോ.....
ഉം......
നീ എന്തുകണ്ടിട്ടാടാ ഇവളെ ചോദിച്ചു കേറിവന്നത്? നിനക്ക്
ഇവളെ ചോദിച്ചുവാരാൻ എന്ത് അർഹതയാണുള്ളത്...... ?
ചെറിയച്ഛനായിരുന്നു അത്. ആ വാക്കുകളിൽ അനിഷ്ടം തെളിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു...
ഞാൻ എന്തുകണ്ടിട്ടാ നിന്റെ പോലെ ഒരു വീട്ടിലേക്ക് എന്റെ മോളെതരേണ്ടത്.........?
ഇവളെ മറന്നേക്ക്...... നീ പോയി വീട്ടുകാരെ
നോക്കി ജീവിക്ക്..... പ്രായം ആവുമ്പോൾ നിന്റെ ജാതിക്കും നിന്റെ അവസ്ഥക്കും പറ്റിയ ഒരാളെ പോയി കെട്ട്..... ഇവളെ മറന്നേക്ക്....
അച്ഛൻ അപ്പോളും മാന്യതയുടെ ഭാഷ
കൈവെടിഞ്ഞിരുന്നില്ല.........
ഞാൻ പറഞ്ഞില്ലേ, നിങ്ങൾക്ക് ഇഷ്ടമല്ലാതെ ഞങ്ങൾക്ക് ഒരുമിച്ച് ഒരു ജീവിതം ഉണ്ടാവില്ല..... നിങ്ങൾ സമ്മതിച്ചില്ലെങ്കിൽ ഇന്ന്.. ഇവിടെവച്ചു ഞങ്ങൾ പിരിയും.... ഞങ്ങളുടെ തീരുമാനമാണത് .......
നിങ്ങളും കൂടെ ഇല്ലാത്ത ഒരു ജീവിതം ഞങ്ങൾക്ക് വേണ്ട.... നിങ്ങളുടെ എല്ലാവരുടെയും സ്നേഹം എനിക്ക് വേണം....
അവൻ അല്പം നിർത്തിയിട്ടു വീണ്ടും പറയാൻ തുടങ്ങി.....
നിങ്ങളുടെ മുന്നിലൊന്നും വന്നു നിൽക്കാനുള്ള അർഹത എനിക്കില്ലെന്ന് അറിയാം... ഇവളെ ഇഷ്ട്ടപെടുന്നതിനു മുൻപ് ഒരുപാട് ആലോചിച്ചിരുന്നു.... എത്ര അകത്താൻ ശ്രമിച്ചിട്ടും
കൂടെ നിൽക്കുന്നത് കണ്ടപ്പോൾ ഇഷ്ടപ്പെട്ടു പോയതാണ് .......
ഇത്രേം കാലം ഒറ്റക്കായിരുന്നു, സ്നേഹിച്ചു കൂടെനിക്കാൻ ഒരാളെകണ്ടപ്പോൾ കൊതിച്ചുപോയി ഒരു ജീവിതം..... ഇവളെ
ഇഷ്ടപ്പെട്ടു കഴിഞ്ഞിട്ടും ഇവളുടെ പുറകെ നടക്കാനൊന്നും ഞാൻ നിന്നിട്ടില്ല, എന്റെ ജീവിതം നന്നാക്കിയെടുക്കാനെ
നോക്കിയിട്ടുള്ളു..... ഞാൻ അടുത്ത് പോവാതിരുനിട്ടും എന്റെ
അവസ്ഥ മനസിലാക്കി കൂടെ നിന്നിട്ടേയുള്ളൂ ഇവൾ......
എന്റെ കയ്യിൽ
💬 Comments
View all comments