0%

Chapter Title : പ്രണയാർദ്രം [VAMPIRE]

Author : VAMPIRE Read All Parts 163
അവന്റെ മുഖത്തേക്ക് ഉറ്റുനോക്കി....... അവൻ അവളുടെ കണ്ണീരു തുടച്ചു......... കരയല്ലേ...... എനിക്ക് ഉറപ്പ്തന്നതല്ലേ എന്തുണ്ടായാലും കരയില്ലെന്ന്................. അച്ഛന്റേം അമ്മേടേം തീരുമാനത്തിന് എന്തെങ്കിലും മാറ്റം വരാണെങ്കിൽ മാത്രം എന്നെ വിളിക്കണം.. ഇല്ലെങ്കിലും നീ സന്തോഷായി തന്നെ ജീവിക്കണം....... ഞാൻ പോവാ , ഇനി ഞാൻ ഉണ്ടാവുമോ എന്നറിയില്ല നിന്റെ ജീവിതത്തിൽ... നിന്റെ കഴുത്തിൽ ആരെങ്കിലും താലി കെട്ടുന്നതുവരെ ഞാൻ കാത്തിരിക്കും........ അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു അവൻ... അവളുടെ കണ്ണുനീർ അവന്റെ നെഞ്ചിലൂടെ ഒഴുകി.... അച്ഛന്റെ ആദ്യത്തെ ചവിട്ടിൽ തന്നെ അവൻ പുറത്തേക്ക് തെറിച്ചു വീണു...... വീണ്ടും അടിക്കാൻ ചെന്ന അച്ഛനെ ചെറിയച്ഛനും അമ്മയും ചെറിയമ്മയും ചേർന്ന് പിടിച്ചു മാറ്റി.... എങ്ങിനെയാണെന്നറിയില്ല നെറ്റി പൊട്ടിയിരുന്നു അവൻ എഴുന്നേറ്റപ്പോൾ..... അപ്പോളും നിറഞ്ഞകണ്ണുകൾ തുളുമ്പിയിരുന്നില്ല.... അപ്പോളും അവൻ അവളെ നോക്കി പുഞ്ചിരിച്ചിരുന്നു...... ഇരുപത്തൊന്നുകൊല്ലം പിന്നിലോട്ട് സഞ്ചരിച്ച് ആ വൃദ്ധൻ വന്നിരിക്കുന്നു.... വൃദ്ധയെചാരി അവളും ഇനി എന്തെന്നറിയാനുള്ള വെമ്പലോടെ ഇരിക്കുന്നുണ്ടായിരുന്നു....... "മുത്തച്ഛൻ എന്തിനാ അപ്പോൾ അങ്ങിനെ ചെയ്തെ?.
അച്ഛൻ പറഞ്ഞതിൽ എന്താ തെറ്റ്....? " അവൾ ചോദിച്ചു.....മുത്തശ്ശൻ അവളെ നോക്കികൊണ്ട് പറഞ്ഞു.... "അവന്റെ ഭാഗത്ത് തെറ്റൊന്നും ഉണ്ടായിരുന്നില്ല.. തെറ്റ് ഞങ്ങളുടെ ചിന്തകൾക്കായിരുന്നു........... അവനത് സ്നേഹം കൊണ്ട് കാണിച്ചുതന്നു ഞങ്ങൾക്ക്.... അന്ന് ഏതൊരു അച്ഛനും ചെയ്യുന്നതേ ഞാനും ചെയ്തുള്ളു.... ഇതുവരെ അറിയാത്ത ഒരാൾ സ്വന്തം മോളെ ഉമ്മ വക്കുന്നത് കണ്ടാൽ ഏതച്ഛനാ സഹിക്കാൻ പറ്റുന്നത്...... പത്തുപതിനേഴുകൊല്ലം വളർത്തിയിട്ട് പെട്ടന്ന് ഒരാളുടെ കൂടെ ഇങ്ങിനെയൊക്കെ കാണുമ്പോൾ ഒരച്ഛനും സഹിക്കാൻ പറ്റില്ല...... അതുതന്നെയാ നിന്നെ അച്ഛൻ ബീച്ചിൽവച്ചു കണ്ടപ്പോളും ഉണ്ടായത്..... അവൻ നിന്നെ തൊടുന്നതും നിന്റെ ശരീരത്തിൽ പിടിക്കുന്നതും കണ്ടപ്പോൾ അച്ഛനും ദേഷ്യോം വിഷമോം ഒക്കെ വന്നിട്ടുണ്ടാവില്ലേ....? നിന്നെ എങ്ങിനെ നോക്കിയതാണ് അച്ഛൻ........? നീ എങ്ങോട്ട് പോകാൻ ചോദിച്ചാലും അച്ഛൻ വേണ്ടാന്നു പറഞ്ഞിട്ടില്ലല്ലോ.....? എന്നിട്ടും വീട്ടിൽ പറയാതെ നീ പോയില്ലേ... ?നിന്നെ അച്ഛൻ പുറത്ത് ഒരാണിന്റെ കൂടെ ഇങ്ങിനെ കാണുമ്പോൾ എന്തു വിചാരിക്കും.. ? അവൾക്ക് മറുപടി ഉണ്ടായിരുന്നില്ല .... അവളുടെ കണ്ണുകൾ നിറഞ്ഞു..... അവൾ ആ മുത്തശ്ശിയുടെ കൈകൾ ചേർത്ത് അവളോടടുപ്പിച്ചു ........ ആ വൃദ്ധൻ തുടർന്നു........ "ബീച്ചിലും റോഡിലും പാർക്കിലും ഒക്കെ നടന്നു പെണ്ണിന്റെ മേലും പിടിച്ച്, ഉമ്മവച്ച് നടക്കുന്നതല്ല മോളെ സ്നേഹം........... ഈ പ്രായത്തിൽ നിനക്ക് അത് മനസ്സിലാവില്ല..... അത് ഈ പ്രായത്തിന്റെ കുഴപ്പം ആണ്....... ഞാൻ അവന്റെ കൂടെ കറങ്ങാൻ പോയതിൽ എന്താ തെറ്റ്.........? എനിക്ക്

💬 Comments

View all comments