0%

Chapter Title : പ്രണയഭദ്രം 2 [ഭദ്ര]

Author : Kambikathakal Read All Parts 110

പറയാൻ പറ്റുവോ... ഭാഗ്യത്തിന് അതു തന്നെ പറയാൻ പറ്റി "

" അതെന്നാടി.... എപ്പോഴും അങ്ങനെ പറയാൻ പറ്റാത്തേ.. "

" അതങ്ങനാ... " " എങ്ങനെ? " " അച്ചു ചുമ്മാതിരുന്നേ, വേറെ പറ " " വേറെ എന്ത്?? " "വേറെ എന്തെങ്കിലും... "

"അതൊക്കെ പറയാം ബട്ട്‌ ഇതെന്താന്നു പറയെന്നേ... "

" അച്ചു വേണ്ടാട്ടോ.... എനിക്ക് മനസിലാവുന്നുണ്ടേ.. വേണ്ടാതീനം പറയാനാണേൽ ഞാൻ ഇല്ലാട്ടോ.. "

" അതെന്നാ പെണ്ണേ ഈ വേണ്ടാതീനം... "

അവനോടു ചാരിയിരുന്ന ഞാൻ ഒരല്പം അകന്നിരുന്നു.

" ആഹാ കൊള്ളാല്ലോ, നീ എവിടെ പോണു..." അരക്കുചുറ്റിപ്പിടിച്ചു അവൻ എന്നെ വാരി അവനോട് ചേർത്തു. അവന്റെ നെഞ്ചിനെ പതിയെ തള്ളിമാറ്റി ഞാൻ എഴുന്നേറ്റു.

" കുറച്ചു കുറുമ്പ് കൂടുന്നുണ്ടേ അച്ചു നിനക്ക്... ആരെങ്കിലും കാണുമോ എന്നുപോലും ഓർക്കാതെയാ ഇങ്ങനെയൊക്കെ... ആ കാറിൽ........ (ഒന്നു നിർത്തിയിട്ട് )...ആരെങ്കിലും കണ്ടിരുന്നെങ്കിലോ....??

ആ മുഖം മുഴുവൻ കുസൃതി നിറഞ്ഞു.

" കാറിലോ.... കാറിൽ എന്തു പറ്റിയെന്നാ... "

" വേണ്ടാതീനം കാണിച്ചിട്ട്.... "

" നീ എന്തൊക്കെയാ ഈ പറയുന്നേ ഭദ്രാ... കാറിൽ ആരു എന്തുകാണുമെന്ന്??? "

"അച്ചു വേണ്ടാട്ടോ.... "

നടന്നു തുടങ്ങിയ എന്റെ പുറകിലൂടെ വയറിൽ കൈ ചുറ്റി അവന്റെ നെഞ്ചോട് ചേർത്തു ചെവിയിൽ മന്ത്രിച്ചു... "പറ പെണ്ണേ വേണ്ടാതീനം ആയിരുന്നോ..... "

കുതറി മാറി " അച്ചു..... കളിക്കേണ്ടട്ടോ.... ഞാൻ ഇല്ല ഈ വർത്തമാനത്തിനു......പോ.... "...

പൊട്ടിവന്നൊരു ചിരി കടിച്ചമർത്തി മുഖത്തു ദേഷ്യം ഭാവിച്ചു ഞാൻ ഇറങ്ങി നടന്നു. തൊട്ടു പുറകെ എന്റെ കുസൃതിക്കുടുക്കയും.... അവൻ പ്രണയം ഒരു ഉത്സവം പോലെ ആഘോഷിച്ചു തിമിർക്കുകയായിരുന്നു..

" ഡീ... ഉണ്ടക്കണ്ണി..., വിശക്കുന്നില്ലേടി... രാത്രി ഫ്ലൈറ്റ് ന്നു കിട്ടിയ ഫുഡ്‌ കഴിച്ചതാ.... നിനക്ക് വിശപ്പൊന്നും ഇല്ലേ പെണ്ണേ... "

സത്യത്തിൽ അവനെ കണ്ടതോടെ വിശപ്പും ദാഹവുമൊക്കെ മറന്നു പോയിരുന്നു ഞാൻ.

" ഈ കൊച്ചു ഇതെന്തു ചിന്തിച്ചു കൂട്ടുവാ... ഞാൻ പറയുന്നത് വല്ലതും തമ്പുരാട്ടി കേൾക്കുന്നുണ്ടോ ആവോ.... ന്റെ പെണ്ണിനിന്നു എന്തു കഴിക്കാൻ

💬 Comments

View all comments