0%

Chapter Title : പ്രണയഭദ്രം 2 [ഭദ്ര]

Author : Kambikathakal Read All Parts 112

വേണം.... നിന്റെ ഫേവറേറ് മസാല ദോശ ആയാലോ... "

എന്റെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിക്കാൻ നോക്കിയതും ഞാൻ ചിരിച്ചുകൊണ്ട് ഒഴിഞ്ഞു മാറി. പക്ഷേ എത്ര അനായാസമായിട്ടാണെന്നോ എന്റെ കയ്യിലിരുന്ന കാറിന്റെ കീ അവൻ കൈക്കലാക്കിയത്. താക്കോൽ കൈ വിരലിൽഇട്ടു വട്ടം കറക്കി, അവന്റെ ആ നടത്തം ആരാധനയോടെ നോക്കിപ്പോയി. കാറിനടുത്ത് എത്തിയപ്പോൾ അവൻ ഒരു ഡ്രൈവർ ന്റെ ഭാവഹാദികളോടെ എനിക്കിരിക്കാനുള്ള വശത്തെ ഡോർ തുറന്നു പിടിച്ച്‌ ഭവ്യതയോടെ നിന്നു.

" മാഡം...... പ്ലീസ്... "

ഞാനും ഒട്ടും കുറച്ചില്ല. ഒട്ടൊരു ജാടയൊക്കെ മുഖത്തു വരുത്തി സൈഡ് സീറ്റ്‌ ഇൽ കയറിയിരുന്നു. ആ ഡോർ അടച്ചിട്ട് അവൻ ഡ്രൈവിംഗ് സീറ്റ്‌ ഇൽ കയറി.

" അച്ചൂട്ടാ... "

" ഹോ..... ന്റെ ഭദ്രാ നീ ഇങ്ങനെ അലിഞ്ഞു പോണ പോലെ എന്നെ വിളിക്കല്ലേ... ഇപ്പൊത്തന്നെ നിന്നെയും കട്ടെടുത്ത് പറക്കും ഞാൻ. "

" അച്ചു..... " " മ്മം ന്റെ കുട്ടി പറഞ്ഞോ"

തിരക്കിനിടയിലൂടെ അനായാസം ഡ്രൈവ് ചെയ്യുന്ന അവനെ കണ്ണെടുക്കാതെ വല്ലാത്തൊരു ആരാധനയോടെ നോക്കി ആ സീറ്റ്‌ ലേക്ക് ചാഞ്ഞിരുന്നു... " അച്ചു എന്താ നിന്റെ പ്ലാൻ?? "

"എന്തു പ്ലാൻ...... എന്റെ പെണ്ണിനേയും സ്വന്തമാക്കി ഞാൻ അങ്ങു പോവും... അല്ലാതെന്തു.... "

" അച്ചു ഞാൻ സീരിയസ് ആയിട്ട് ചോദിക്കുവാ "

" നീ ഒന്നു പിടക്കാതിരിക്ക് കൊച്ചേ... വെറുതേ ഇങ്ങനെ ടെൻഷൻ ആവല്ലേ... നീ പറഞ്ഞതൊക്കെ എനിക്ക് ഓർമയുണ്ട്. എന്തുതന്നെ ആയാലും നമ്മളെ പിരിക്കാൻ ഒന്നിനും ആവില്ലെന്ന് നിനക്ക് അറിയില്ലേ... ഇതിനൊരു പരിഹാരം കണ്ടിട്ടേ ഞാൻ പോവൂ. നോക്ക്.... ഞാൻ 35 ഡേയ്‌സ് ലീവ് എടുത്തിട്ടുണ്ട്. വീട്ടിൽ പോലും പറയാതെ ഉള്ള വരവാ. ഇവിടുത്തെ കാര്യം കഴിഞ്ഞു വേണം അങ്ങു പോവാൻ. "

"എന്തു കാര്യം.... പെട്ടന്നു സോൾവ് ചെയ്യാൻ പറ്റുന്ന ഒന്നാണോ അച്ചു അത്. നീ ഇതു എന്തറിഞ്ഞിട്ടാ.... "

പെട്ടന്നു അവനെന്റെ ചുണ്ടിനു മുകളിൽ വിരൽ ചേർത്തു സംസാരിക്കുന്നത് തടഞ്ഞു....

"ശ്ശ്..... ഒന്നു അടങ്ങു പെണ്ണേ.... നീ ഒന്നും ഓർത്ത് പേടിക്കേണ്ട.....

💬 Comments

View all comments