0%

Chapter Title : പ്രണയഭദ്രം 2 [ഭദ്ര]

Author : Kambikathakal Read All Parts 160

തിമിർക്കുകയായിരുന്നു..

" ഡീ... ഉണ്ടക്കണ്ണി..., വിശക്കുന്നില്ലേടി... രാത്രി ഫ്ലൈറ്റ് ന്നു കിട്ടിയ ഫുഡ്‌ കഴിച്ചതാ.... നിനക്ക് വിശപ്പൊന്നും ഇല്ലേ പെണ്ണേ... "

സത്യത്തിൽ അവനെ കണ്ടതോടെ വിശപ്പും ദാഹവുമൊക്കെ മറന്നു പോയിരുന്നു ഞാൻ.

" ഈ കൊച്ചു ഇതെന്തു ചിന്തിച്ചു കൂട്ടുവാ... ഞാൻ പറയുന്നത് വല്ലതും തമ്പുരാട്ടി കേൾക്കുന്നുണ്ടോ ആവോ.... ന്റെ പെണ്ണിനിന്നു എന്തു കഴിക്കാൻ വേണം.... നിന്റെ ഫേവറേറ് മസാല ദോശ ആയാലോ... "

എന്റെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിക്കാൻ നോക്കിയതും ഞാൻ ചിരിച്ചുകൊണ്ട് ഒഴിഞ്ഞു മാറി. പക്ഷേ എത്ര അനായാസമായിട്ടാണെന്നോ എന്റെ കയ്യിലിരുന്ന കാറിന്റെ കീ അവൻ കൈക്കലാക്കിയത്. താക്കോൽ കൈ വിരലിൽഇട്ടു വട്ടം കറക്കി, അവന്റെ ആ നടത്തം ആരാധനയോടെ നോക്കിപ്പോയി. കാറിനടുത്ത് എത്തിയപ്പോൾ അവൻ ഒരു ഡ്രൈവർ ന്റെ ഭാവഹാദികളോടെ എനിക്കിരിക്കാനുള്ള വശത്തെ ഡോർ തുറന്നു പിടിച്ച്‌ ഭവ്യതയോടെ നിന്നു.

" മാഡം...... പ്ലീസ്... "

ഞാനും ഒട്ടും കുറച്ചില്ല. ഒട്ടൊരു ജാടയൊക്കെ മുഖത്തു വരുത്തി സൈഡ് സീറ്റ്‌ ഇൽ കയറിയിരുന്നു. ആ ഡോർ അടച്ചിട്ട് അവൻ ഡ്രൈവിംഗ് സീറ്റ്‌ ഇൽ കയറി.

" അച്ചൂട്ടാ... "

" ഹോ..... ന്റെ ഭദ്രാ നീ ഇങ്ങനെ അലിഞ്ഞു പോണ പോലെ എന്നെ വിളിക്കല്ലേ... ഇപ്പൊത്തന്നെ നിന്നെയും കട്ടെടുത്ത് പറക്കും ഞാൻ. "

" അച്ചു..... " " മ്മം ന്റെ കുട്ടി പറഞ്ഞോ"

തിരക്കിനിടയിലൂടെ അനായാസം ഡ്രൈവ് ചെയ്യുന്ന അവനെ കണ്ണെടുക്കാതെ വല്ലാത്തൊരു ആരാധനയോടെ നോക്കി ആ സീറ്റ്‌ ലേക്ക് ചാഞ്ഞിരുന്നു... " അച്ചു എന്താ നിന്റെ പ്ലാൻ?? "

💬 Comments

View all comments