0%

Chapter Title : പ്രണയഭദ്രം 2 [ഭദ്ര]

Author : Kambikathakal Read All Parts 161

"എന്തു പ്ലാൻ...... എന്റെ പെണ്ണിനേയും സ്വന്തമാക്കി ഞാൻ അങ്ങു പോവും... അല്ലാതെന്തു.... "

" അച്ചു ഞാൻ സീരിയസ് ആയിട്ട് ചോദിക്കുവാ "

" നീ ഒന്നു പിടക്കാതിരിക്ക് കൊച്ചേ... വെറുതേ ഇങ്ങനെ ടെൻഷൻ ആവല്ലേ... നീ പറഞ്ഞതൊക്കെ എനിക്ക് ഓർമയുണ്ട്. എന്തുതന്നെ ആയാലും നമ്മളെ പിരിക്കാൻ ഒന്നിനും ആവില്ലെന്ന് നിനക്ക് അറിയില്ലേ... ഇതിനൊരു പരിഹാരം കണ്ടിട്ടേ ഞാൻ പോവൂ. നോക്ക്.... ഞാൻ 35 ഡേയ്‌സ് ലീവ് എടുത്തിട്ടുണ്ട്. വീട്ടിൽ പോലും പറയാതെ ഉള്ള വരവാ. ഇവിടുത്തെ കാര്യം കഴിഞ്ഞു വേണം അങ്ങു പോവാൻ. "

"എന്തു കാര്യം.... പെട്ടന്നു സോൾവ് ചെയ്യാൻ പറ്റുന്ന ഒന്നാണോ അച്ചു അത്. നീ ഇതു എന്തറിഞ്ഞിട്ടാ.... "

പെട്ടന്നു അവനെന്റെ ചുണ്ടിനു മുകളിൽ വിരൽ ചേർത്തു സംസാരിക്കുന്നത് തടഞ്ഞു....

"ശ്ശ്..... ഒന്നു അടങ്ങു പെണ്ണേ.... നീ ഒന്നും ഓർത്ത് പേടിക്കേണ്ട..... ഇന്നത്തെ ദിവസം തുടങ്ങിയല്ലേ ഉള്ളൂ.... നീ നോക്കിക്കോ.... "

എന്റെ കൈ വിരലിൽ അവന്റെ കൈ കോർത്തു പിടിച്ചു ഗിയർ മാറ്റിക്കൊണ്ട് ഡ്രൈവിംഗ് തുടർന്നു.

മനസ്സിൽ ഒരുപാട് പേടി നിറഞ്ഞു..... എത്ര വലിയ പ്രശ്നങ്ങളാണ് അവൻ നേരിടാൻ പോവുന്നതെന്ന് എനിക്ക് വ്യക്തമായിരുന്നല്ലോ. 35 ദിവസം കൊണ്ടു എന്തു പരിഹാരം ഉണ്ടാക്കാനാണ്. അവൻ എന്തെങ്കിലും കാണാതെ ഒന്നും പറയില്ലല്ലോ എന്നു മനസ്സ് ആശ്വസിപ്പിച്ചു.

" ഭദ്രാ... " "മം... "

"നീ അടുത്ത ആഴ്ച അല്ലേ കോയമ്പത്തൂർ പോവുന്നത്... "

" അയ്യോ... അതു ഞാൻ മറന്നു... ഇനി അതെന്തു ചെയ്യും അച്ചു.. നീ ഇവിടെ ഉള്ളപ്പോൾ ഞാൻ എങ്ങനാ

💬 Comments

View all comments