0%

Chapter Title : പ്രണയഭദ്രം 2 [ഭദ്ര]

Author : Kambikathakal Read All Parts 115

ഒരു വശത്തെ സോഫയിൽ എന്നെ പിടിച്ചിരുത്തി അവൻ പറഞ്ഞു.

" ഭദ്രാ ആ നിൽക്കുന്നവരൊക്കെ രാജേഷിന്റെ അച്ഛന്റെ സുഹൃത്തുക്കളാണ്. അങ്കിൾ മജിസ്‌ട്രേറ്റ് ആണ്. നമ്മുടെ കാര്യവും നിന്റെ വീട്ടിലെ പ്രശ്നങ്ങളും ഒക്കെ അങ്കിളിനോട് ഡിസ്‌കസ് ചെയ്തിരുന്നു. അങ്കിൾ ആണ് കോർട്ട് മാര്യേജ് എന്നൊരു ഓപ്ഷൻ തന്നത്. അദ്ദേഹത്തിന്റെ സ്വാധീനം വെച്ചു ഇന്ന്‌ ഇവിടെ വെച്ചു അതിനുള്ള ഒരുക്കങ്ങൾ ഒക്കെ ചെയ്യ്തു."

അന്തംവിട്ടു കണ്ണു മിഴിച്ചു നിൽക്കാനേ എനിക്കായുള്ളു..

ഓഫീസ് മുറിയെന്നു തോന്നിച്ച ആ മുറിയിലേക്ക് എല്ലാവരും ഞങ്ങളെ ആനയിച്ചു. അങ്കിൾ അവനുനേരെ നീട്ടിയ പേന വാങ്ങി എന്നെ ഒന്നു നോക്കിയ ശേഷം അവിടെ തുറന്നുവെച്ച രെജിസ്റ്ററിൽ അവൻ ഒപ്പു വെച്ചു. എനിക്കു നേരെ ആ പേന അവൻ നീട്ടിയത്.... അതുവാങ്ങി അവർ ചൂണ്ടി കാണിച്ചിടത്തു ഒപ്പു വെച്ചതും ഒക്കെ സ്വപ്നത്തിലെന്ന പോലെ ആയിരുന്നു. 30 ദിവസം കഴിഞ്ഞിട്ടുള്ള ബാക്കി ഫോർമാലിറ്റീസ് ഒക്കെ അവിടുത്തെ ഓഫീസർ അച്ചുവിനോട് പറയുന്നതൊക്കെ കേട്ടിരുന്നു.

" മുഹൂർത്തം തെറ്റെണ്ട, പൂജാമുറിയിൽ എല്ലാം റെഡി ആണ്" രാജേഷിന്റെ അമ്മയുടെ ശബ്ദം ആണ് എന്നെ ചിന്തകളിൽ നിന്നും ഉണർത്തിയത്.

" വാ " എന്റെ ചുമലിലൂടെ കയ്യിട്ട് അവനിലേക്ക് ചേർത്തു പിടിച്ചു പൂജാമുറിക്ക് നേരെ നടന്നു. ഐശ്വര്യം നിറഞ്ഞു നിൽക്കുന്ന ആ പൂജാമുറി ദീപാലംകൃതമായിരുന്നു. ചന്ദനത്തിന്റെയും മുല്ലപ്പൂവിന്റെയും ഹൃദ്യമായ സുഗന്ധം.... നിറഞ്ഞു നിൽക്കുന്ന വലിയൊരു കൃഷ്ണവിഗ്രഹം, കണ്ണന്റെ വിഗ്രഹത്തിൽ കാൽക്കൾ ഒരു ഇലച്ചാർത്തിൽ ചന്ദനവും കുങ്കുമവും ഇടകലർന്നു പൂക്കൾക്കിടയിൽ മഞ്ഞ ചരടിൽ കോർത്ത ഒരു കുഞ്ഞു താലി തിളങ്ങി. കാണുന്ന ദിവസം നിന്നെ സ്വന്തമാക്കിയിരിക്കുമെന്ന ആ വാക്കിന് അവൻ കൊടുത്ത വില എത്ര വലുതായിരുന്നെന്നു ഓർത്തു ഞാൻ.ഏതാനും നിമിഷം കണ്ണടച്ച് പ്രാർത്ഥിച്ചു കണ്ണനെ നോക്കി.... എന്റെ കണ്ണു നിറഞ്ഞുവരികയായിരുന്നു.... അതിനിടയിലൂടെ എന്റെ കണ്ണനെ ഞാൻ കണ്ടു ചുണ്ടിൽ മായാത്ത കള്ളച്ചിരിയോടെ.... കൈകളിൽ താലിയുമായി എന്റെ മുന്നിൽ.....

(തുടരും)

💬 Comments

View all comments