Chapter Title : പ്രണയഭദ്രം 3 [ഭദ്ര]
കയ്യിലേക്ക് വെച്ചു.
" തുറക്ക് "....
തുറന്ന് അകത്തു കയറിയപ്പോൾ ഒരു നിമിഷം ശ്വാസം എടുക്കാൻ പോലും ഞാൻ മറന്നു. തൂ വെള്ള നിറത്തിൽ ഫർണിഷ് ചെയ്യ്തു വളരെ എലഗന്റ് ആയി ഡിസൈൻ ചെയ്ത ഒരു സ്വീകരണ മുറി. എല്ലാ ലൈറ്റും ഇട്ടപ്പോൾ അവിടം ശരിക്കും ഒരു സ്വർഗ്ഗം പോലെ തോന്നിപ്പോയി. ചുറ്റും നടന്നു നോക്കി ഞാൻ. എങ്ങും വെള്ള നിറത്തെ തീം ആക്കിയ മനോഹരമായ ഒരു 2 ബെഡ്റൂം ഫ്ലാറ്റ്.
" ഇഷ്ടായോ ന്റെ ഭദ്രാമ്മക്ക് "
" പിന്നേ..... എന്തു ഭംഗിയാ അച്ചു.. ഫുൾ white nalla സിമ്പിൾ ഇന്റീരിയർ.... ശരിക്കും സ്വർഗ്ഗം പോലെ.... ആരുടേയാ ഇത്.. "
" നമ്മുടെ..... "
"what???? എന്തുവാ പറയുന്നേ "
" പിന്നേ ഞാൻ എന്റെ ഭാര്യയെ വേറെ ആരുടെയെങ്കിലും വീട്ടിലാണോ കൊണ്ടുപോവേണ്ടത്..... "
" ഈ ഫ്ലാറ്റ് rent ന് എടുത്തതാണോ?? "
"rent ഒന്നും അല്ല എന്റെ ഭദ്ര പെണ്ണേ... ഇതു നമ്മുടെ സ്വന്തം ആണെടോ. നമ്മുടെ കുഞ്ഞു സ്വർഗ്ഗം."
മ്യൂസിക് സിസ്റ്റം ഒക്കെ ഓൺ ചെയ്യ്തു മനോഹരമായ ഒരു മെലഡി ഒഴുകി എത്തി അവിടമാകെ നിറഞ്ഞു....
ഈ മനുഷ്യൻ ശരിക്കും എന്റെ സങ്കല്പം മാത്രമാണോ.... ഒരു സാധാരണ മനുഷ്യന് ഇങ്ങനെയൊക്കെ ആവാൻ പറ്റുമോ.... അവിശ്വസനീയത ഒരു ആൾ രൂപമെടുത്ത് എന്റെ മുന്നിൽ നിൽക്കുന്നത് പോലെ ഞാൻ അവനെ നോക്കി.
എന്റെ അടുത്തേക്ക് നടന്നു വന്ന അവന്റെ നെഞ്ചിൽ പതിയെ ചാരി നിന്നു..
" അച്ചു ഇത്രയും സർപ്രൈസസ് ഇത്ര കുറഞ്ഞ സമയത്തിനുള്ളിൽ
💬 Comments
View all comments